15
Sep 2024
Mon
യുവാവ് നൽകിയ പീഡനപരാതിയെ തുടർന്നെടുത്ത കേസിൽ
സംവിധായകനും നടനുമായ രഞ്ജിത്തിന് മുൻകൂർ ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. 30 ദിവസത്തേക്കാണ് താൽകാലിക മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.50,000 രൂപ വീതം രണ്ട് പേരുടെ ആൾ ജാമ്യത്തിലാണ് മുൻകൂർ ജാമ്യം.
![]() |
|
കോഴിക്കോട് മാങ്കാവ് സ്വദേശിയാണ് പരാതിക്കാരൻ.സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി രഞ്ജിത്ത് തന്നെ കോഴിക്കോട് വച്ചും ബംഗളൂരുവച്ചും ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവാവിന്റെ പരാതി. തുടർന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കസബ പോലീസ് രഞ്ജിത്തിനെതിരെ കേസെടുക്കുകയായിരുന്നു. നിലവിൽ കേസ് ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് രഞ്ജിത്ത് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
.