12
Dec 2025
Wed
12 Dec 2025 Wed
court grants anticipatory bail to Rahul Mamkoottathil

ണ്ടാമത്തെ പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുമ്പോട്ടു വച്ചിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നു. ഹരജി പരിഗണിക്കുന്ന 15 വരെ അറസ്റ്റ് ചെയ്യരുതെന്നാണു ജസ്റ്റിസ് കെ ബാബു നിര്‍ദേശിച്ചത്. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഒളിവുജീവിതം തുടരുകയാണ്. നവംബര്‍ 27നാണ് രാഹുല്‍ ഒളിവില്‍പോയത്.

കരഞ്ഞു കാലു പിടിച്ചിട്ടും രാഹുല്‍ ബലാത്സംഗം ചെയ്തുവെന്നാണ് രണ്ടാമത്തെ പെണ്‍കുട്ടി അന്വേഷണസംഘത്തിനു നല്‍കിയിരിക്കുന്ന മൊഴി. പല പ്രാവശ്യം വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും ഭയം കാരണമാണ് ഇത്രയും നാള്‍ പുറത്തു പറയാതിരുന്നതെന്നും മൊഴിയില്‍ പറയുന്നു.

ALSO READ: ഇന്‍ഡിഗോയുടെ പ്രതിസന്ധിയില്‍ മറ്റ് കമ്പനികള്‍ കൊള്ള നടത്തുന്നതില്‍ കേന്ദ്രത്തെ കുടഞ്ഞ് ഡല്‍ഹി ഹൈക്കോടതി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക