ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ (CEC) ഗ്യാനേഷ് കുമാറിന്റെ അടിയന്തര രാജിയും വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) ഡല്‍ഹി ജന്തര്‍ മന്തറില്‍ ആഹ്വാനം ചെയ്ത വന്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ മുതിര്‍ന്ന സി.പി.എം നേതാക്കളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. മുന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജ, പി.കെ. ശ്രീമതി എന്നിവരെയടക്കം പ്രമുഖ നേതാക്കളെയെല്ലാം ഡല്‍ഹി പോലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
|

ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി ഭവന് മുന്നില്‍ കേന്ദ്ര സായുധ പോലീസും (CAPF) ഡല്‍ഹി പോലീസും വന്‍തോതില്‍ നിലയുറപ്പിക്കുകയും ആസ്ഥാനം പൂര്‍ണ്ണമായും ഉപരോധിക്കുകയും ചെയ്തിട്ടുണ്ട്.
അമ്മ വാതില്‍ തുറന്നതും പോലീസ് അകത്തേക്ക്; ധ്രുവ് റാഠിയുടെ വീട് വളഞ്ഞ് അറസ്റ്റ്
പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച പ്രമുഖ ഇന്‍ഫ്‌ളുവന്‍സറും യൂട്യൂബറുമായ ധ്രുവ് റാഠിയെ ഗുരുഗ്രാം സെക്ടര്‍ 56-ലെ വസതിയില്‍ നിന്നാണ് ഡല്‍ഹി പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച പുലര്‍ച്ചെ 7.45 ഓടെയാണ് സംഭവം. അര്‍ദ്ധരാത്രി മുതല്‍ അന്‍പതോളം വരുന്ന പോലീസ് സംഘം ധ്രുവ് റാഠിയുടെ വീടിനു മുന്നില്‍ നിലയുറപ്പിച്ചിരുന്നു. രാവിലെ ധ്രുവ് റാഠിയുടെ അമ്മ വീടിന്റെ വാതില്‍ തുറന്നതോടെ പോലീസുകാര്‍ ഉന്തിത്തള്ളി അകത്തുകയറുകയും ധ്രുവ് റാഠിയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
ഡല്‍ഹി 20 സുരക്ഷാ മേഖലകള്‍; സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക തടവറകള്‍
പ്രതിഷേധക്കാരെയും രാഷ്ട്രീയ നേതാക്കളെയും തെരുവിലിറങ്ങാന്‍ അനുവദിക്കാതെ പൂര്‍ണ്ണമായും തടയുന്നതിനായി കേന്ദ്ര ഭരണകൂടവും ഡല്‍ഹി പോലീസും തലസ്ഥാന നഗരിയെ 20 പ്രത്യേക സുരക്ഷാ സോണുകളായി തിരിച്ചിട്ടുണ്ട്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് ആളുകളെ കരുതല്‍ തടങ്കലിലാക്കുന്നതിനാല്‍, ഇവരെ പാര്‍പ്പിക്കാനായി ഡല്‍ഹിയിലെ പ്രമുഖ സ്റ്റേഡിയങ്ങളെല്ലാം താത്കാലിക ഡിറ്റന്‍ഷന്‍ സെന്ററുകളാക്കി (Detention Centres) മാറ്റിയിരിക്കുകയാണ്.
ജന്തര്‍ മന്തറിലേക്കുള്ള എല്ലാ വഴികളും ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടയ്ക്കുകയും മെട്രോ സര്‍വീസുകളും ട്രെയിനുകളും വിച്ഛേദിച്ച് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പോലീസ് പൂര്‍ണ്ണമായി തടയുകയും ചെയ്തിട്ടുണ്ട്. സി.പി.എം നേതാക്കളെയും മറ്റു പ്രതിപക്ഷ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തതില്‍ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം ഉയര്‍ന്നുവരുന്നത്.
Tags: CPIM Leaders Detained, Pinarayi Vijayan Detained Delhi, AKG Bhawan Delhi Police, Dhruv Rathee Arrested, CJP Delhi Protest 2026, National Politics Malayalam, Regional News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





