21
Mar 2025
Thu
21 Mar 2025 Thu
cpim state conference

കൊല്ലം: പാര്‍ട്ടി അണികള്‍ക്കിടയിലേക്കുള്ള ബിജെപിയുടെ നുഴഞ്ഞുകയറ്റം തിരിച്ചറിയാനായില്ലെന്ന് അംഗീകരിച്ച് സിപിഎം. (CPIM report: bjp gains in party strongholds) പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും ബിജെപിയിലേക്ക് വോട്ട് ചോരുന്നുവെന്നാണ് സിപിഎം സംഘടനാ റിപോര്‍ട്ട് വ്യക്തമാക്കുന്നത്. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ ഇന്ന് റിപോര്‍ട്ട് അവതരിപ്പിക്കും,

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തെരഞ്ഞെടുപ്പ് കാലത്ത് ജില്ലാ കമ്മിറ്റികള്‍ നല്‍കിയ അവലോകന റിപോര്‍ട്ടുകള്‍ തെറ്റിപ്പോയി. ബിജെപിയുടെ കടന്നുവരവ് തിരിച്ചറിയാന്‍ കഴിയുന്ന വിധത്തിലായിരുന്നിന്നില്ല ജില്ലാ കമ്മിറ്റികള്‍ നല്‍കിയ വിവരമെന്നും റിപോര്‍ട്ടില്‍ പറയുന്നു. ബിജെപിയുടെ വളര്‍ച്ച ഗൗരവത്തില്‍ കാണണമെന്നാണ് റിപോര്‍ട്ട് നിര്‍ദേശിക്കുന്നത്.

നവകേരള രേഖ മുഖ്യമന്ത്രി സമര്‍പ്പിക്കും
നവകേരളത്തിനുള്ള പുതുവഴികള്‍ എന്ന രേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. മുഖ്യമന്ത്രി അവതരിപ്പിക്കുന്ന രേഖയില്‍ വന്‍കിട നിക്ഷേപം ആകര്‍ഷിക്കാന്‍ നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന.

ALSO READ: ജ്വല്ലറിയിലെത്തിയ യുവാവ് കോടികള്‍ വിലവരുന്ന വജ്രാഭരണം വിഴുങ്ങി; തൊണ്ടിമുതല്‍ തിരിച്ചെടുക്കാനാവാതെ പോലീസ്

ഐ ടി, ടൂറിസം തുടങ്ങിയ ശാക്തിക മേഖലകള്‍ക്കാണ് ഊന്നല്‍. ആഗോള നിക്ഷേപ ഭീമന്മാരെ ഉള്‍പ്പെടെ കേരളത്തില്‍ എത്തിക്കാന്‍ രേഖയില്‍ നിര്‍ദേശങ്ങളുണ്ട്.

ഇതിനായി നിയമ, ചട്ട പരിഷ്‌കാരങ്ങള്‍ നടത്തും. റോഡ്, റെയില്‍ വികസനം, മറ്റ് അനുബന്ധ വികസനങ്ങള്‍ എന്നിവയുടെ വേഗം കൂട്ടുന്നതിനെ കുറിച്ചും രേഖയില്‍ പരാമര്‍ശമുണ്ടാകും.

തൊഴില്‍ സൃഷ്ടിക്കലാണ് നവകേരളത്തിനുള്ള പുതുവഴികള്‍ എന്ന രേഖയിലെ പ്രധാന ഫോക്കസ്. കഴിവുള്ള യുവാക്കള്‍ വിദേശത്തേക്ക് കുടിയേറുന്ന പ്രവണത തടയും. സമാന സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കാനുള്ള നടപടിയെടുക്കും.

സോഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളും രേഖയിലുണ്ടാകും. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ മാതൃക പിന്തുടരും. വയോജന, ഭിന്നശേഷി സൗഹൃദ പദ്ധതികള്‍ക്കും രേഖയില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

പിണറായി നയിക്കണമെന്ന് തീരമാനിച്ചിട്ടില്ല
അതേസമയം സംസ്ഥാനത്ത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെയും ഇടതു മുന്നണിയെയും ആര് നയിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. മൂന്നാം എല്‍ഡിഎഫ് ഭരണം ഉറപ്പാണ്. പിണറായി വിജയന്‍ തന്നെ സിപിഎമ്മിനെ അടുത്ത തെരഞ്ഞെടുപ്പിലും നയിക്കണം എന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക