25
Aug 2025
Wed
25 Aug 2025 Wed
congress flag

കളമശ്ശേരി: സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഉയര്‍ത്തിയത് കോണ്‍ഗ്രസ് പതാക. ഇതിന്റെ വീഡിയോ പുറത്ത് വന്നത് പാര്‍ട്ടിക്ക് നാണക്കേടായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏലൂര്‍ പുത്തലത്താണ് സംഭവം. 10 മിനിറ്റിനകം തെറ്റുമനസിലാക്കി കൊടി മാറ്റിയെങ്കിലും പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനക നാടാകെ പ്രചരിച്ചതിനാല്‍ സംഭവം വിവാദമായി. ലോക്കല്‍ കമ്മിറ്റി അംഗവും പ്രധാന പാര്‍ട്ടി അംഗങ്ങളും മറ്റും പങ്കെടുത്തിരുന്നു. എന്നാല്‍, ഒരാള്‍ പോലും പതാകയിലെ മാറ്റം ശ്രദ്ധിച്ചില്ല.

വിവാദമായതിനെ തുടര്‍ന്ന് സിപിഎം നേതൃത്വം അന്വേഷണം നടത്തിയിരുന്നു. അബദ്ധം പറ്റിയതാണെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരണം നല്‍കിയെന്നും അത് ബോധ്യപ്പെട്ടതിനാല്‍ കൂടുതല്‍ നടപടികളിലേക്കു കടക്കുന്നില്ലെന്നും ലോക്കല്‍ സെക്രട്ടറി കെ.ബി സുലൈമാന്‍ അറിയിച്ചു.