23
Jan 2026
Sun
23 Jan 2026 Sun
cpm murshidabad district secretary sameer molla

 CPM district secretary in SDPI rally കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സംഘടിപ്പിച്ച എസ്ഡിപിഐ റാലിയില്‍ സിപിഎം ജില്ലാ സെക്രട്ടറിയും അധ്യാപക സംഘടനാ നേതാവും. എസ്ഡിപിഐ മുര്‍ഷിദാബാദിലെ ഡോംകലില്‍ സംഘടിപ്പിച്ച വിവേചന വിരുദ്ധ സമ്മേളനത്തിലാണ് സിപിഎം മുര്‍ഷിദാബാദ് ജില്ലാ സെക്രട്ടറി സമീര്‍ മൊല്ല പങ്കെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗാള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുര്‍ഷിദ ഖാത്തൂണും പരിപാടിയുടെ ഭാഗമായി. രാജ്യത്ത് നടക്കുന്ന വിവേചനങ്ങള്‍ക്കെതിരെ ഒന്നിച്ചു പോരാടണമെന്നും വിവേചനം എന്നന്നേക്കുമായി തുടച്ചുനീക്കപ്പെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

എസ്ഡിപിഐ ദേശീയ സെക്രട്ടറി തഈദുല്‍ ഇസ്ലാം, സംസ്ഥാന പ്രസിഡന്റ് ഹക്കീകുല്‍ ഇസ്ലാം, ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി സുമന്‍ മണ്ഡല്‍, സെക്രട്ടറി മസൂദുല്‍ ഇസ്ലാം, ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരീം മൊണ്ടല്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു