|
കണ്ണൂർ: കണ്ണൂരിൽ സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി അംഗം എംഡിഎംഎയുമായി പിടിയിൽ. വളപട്ടണം ലോക്കൽ കമ്മിറ്റി അംഗം വി.കെ ഷമീർ ആണ് മാരക സിന്തറ്റിക്ക് ലഹരിയായ എംഡിഎംഎയുമായി അറസ്റ്റിലായത്.
ബാംഗ്ലൂരിൽ നിന്ന് സുഹൃത്തിനൊപ്പം കാറിൽ വരുന്നതിനിടെ ഇരിട്ടി കൂട്ടുപുഴയിൽ വാഹന പരിശോധനക്കിടെയാണ് ഇയാൾ പോലിസ് വലയിൽപ്പെട്ടത്. 18 ഗ്രാം എംഡിഎംഎ ഇയാളുടെ കൈയിൽനിന്ന് പിടിച്ചെടുത്തു. കാറിൽ രഹസ്യ അറയുണ്ടാക്കി അതിലാണ് എംഡിഎംഎ കടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.
ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്.
പിന്നാലെ ഷമീറിനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സിപിഎം അറിയിച്ചു.
ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ ഷമീർ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വളപട്ടണം ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. സർക്കാർ സംഘടിപ്പിച്ച ലഹരി വിരുദ്ധ കാമ്പയിന്റെ കഴിഞ്ഞ ദിവസം വളപട്ടണത്ത് സിപിഎം സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ സംഘാടകരിൽ ഒരാൾ കൂടിയായിരുന്നു ഷമീർ.
CPM local committee member arrested with MDMA in Kannur.


