ജോലി ലഭിച്ചതിനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥന് ജീവനൊടുക്കി. പാലക്കാട് മുട്ടികുളങ്ങര കെഎപി സെക്കന്റ് ബറ്റാലിയന് ക്യാംപിലെ സിവില്‍ പോലീസ് ഓഫിസറായ തൃശ്ശൂര്‍ വിയ്യൂര്‍ സ്വദേശി അഭിജിത്ത് കെ ആര് ആണ് മരിച്ചത്.
|
ജൂണ്‍ രണ്ടിനാണ് അഭിജിത്ത് പരിശീലനത്തില്‍ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം വീട്ടില്‍ പോയ യുവാവ് ചൊവ്വ ഉച്ചയോടെയാണ് തിരികെയെത്തിയത്.
മങ്കരയിലെത്തി സ്റ്റേഷനില്‍ കുറെ സമയം ഇരിക്കുകയും രാത്രി 8.30ന് മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിന് മുന്നില്‍ ചാടുകയായിരുന്നു. മൃതദ്ദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു.
ALSO READ: മലാപ്പറമ്പിലെ പെണ്‍വാണിഭകേന്ദ്രത്തിലെ ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





