22
Apr 2023
Sat
22 Apr 2023 Sat

റിയാദ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തിളങ്ങിയ മത്സരത്തിൽ സൗദി പ്രോ ലീഗിൽ അൽ നസർ ക്ലബ്ബിന് വിജയം. അൽ റയീദിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അൽ നസർ പരാജയപ്പെടുത്തിയത്. ടീമിനായി ആദ്യ ഗോളടിച്ചത് റൊണാൾഡോയാണ്. നാലാം മിനിറ്റിൽ തകർപ്പൻ ഹെഡ്ഡറിലൂടെ പോർച്ചുഗീസ് നായകൻ അൽ നസ്റിന് ലീഡ് സമ്മാനിച്ചു. റൊണാൾഡോ അൽ നസ്റിന് വേണ്ടി ഈ സീസണിൽ നേടുന്ന 12-ാം ഗോളാണിത്. ഈ ഗോളോടുകൂടി ടൂർണമെന്റിലെ ടോപ് സ്‌കോററായി താരം മാറി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മത്സരത്തിൽ റൊണാൾഡോയ്ക്ക് പുറമേ അബ്ദുൾ റഹ്‌മാൻ ഖരീബ്, മുഹമ്മദ് മാരാൻ, അബ്ദുൾ മജീദ് അൽ സുലൈഹീം എന്നിവരും ലക്ഷ്യം കണ്ടു. രണ്ട് മത്സരങ്ങൾക്ക് ശേഷമാണ് അൽ നസ്ര് വിജയവഴിയിൽ തിരിച്ചെത്തിയത്. നിലവിൽ 25 മത്സരങ്ങളിൽ നിന്ന് 56 പോയന്റുമായി ടീം പോയന്റ് പട്ടികയിൽ രണ്ടാമതാണ്. 24 മത്സരങ്ങളിൽ നിന്ന് 59 പോയന്റുള്ള അൽ ഇത്തിഹാദാണ് പട്ടികയിൽ ഒന്നാമത്.