ന്യൂഡല്‍ഹി: രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകള്‍, മറ്റു സര്‍വകലാശാലകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബിരുദ പ്രവേശനത്തിന് ദേശീയ തലത്തില്‍ നടത്തുന്ന സിയുഇടി- യുജി 2025 (CUET- UG Result 2025) പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (National Testing Agency – NTA) ആണ് ഫലം പ്രഖ്യാപിക്കുന്നത്.
|
ജൂലൈ ഒന്നിന് പുറത്തിറങ്ങിയ അന്തിമ ഉത്തരസൂചികയെ അടിസ്ഥാനമാക്കിയായിരിക്കും ഫലം പ്രസിദ്ധീകരിക്കുക. വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച എതിര്‍പ്പുകള്‍ പരിശോധിച്ച ശേഷം 27 ചോദ്യങ്ങള്‍ NTA പിന്‍വലിച്ചിരുന്നു.
ഇന്ത്യയിലെ 240ലധികം സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിനാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തിയ പരീക്ഷയുടെ ഫലം 13 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് കാത്തിരിക്കുന്നത്. ഡൽഹി ജെഎന്‍യു, അലിഗഢ് മുസ്ലീം, ബനാറസ് ഹിന്ദു അടക്കമുള്ള കേന്ദ്രസര്‍വകലാശാലകളിലെ ബിരുദ പ്രവേശനമാണ് സിയുഇടി വഴി നടത്തുന്നത്.
ഈ വർഷം മെയ് 13 നും ജൂണ്‍ 4 നും ഇടയില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 6 വരെയുമുള്ള രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവേശന പരീക്ഷ നടത്തിയത്.
NTA CUET UG ഫലം 2025: എങ്ങനെ പരിശോധിക്കാം?
ഘട്ടം 1: cuet.nta.nic.in എന്ന വെബ്‌സൈറ്റിലേക്ക് പോകുക.
ഘട്ടം 2: CUET UG 2025 Result Download എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: തുടർന്ന് വരുന്ന വിൻഡോയിൽ, റോൾ നമ്പറും രജിസ്ട്രേഷൻ നമ്പറും ചേർക്കുക.
ഘട്ടം 4: CUET UG result 2025 sumbit ക്ലിക്ക് ചെയ്തു ഡൗൺലോഡ് ചെയ്യുക.
NTA CUET UG Result 2025: The National Testing Agency (NTA) today will be declaring the Common University Entrance Test Undergraduate (CUET UG) 2025 result. Candidates will be able to check and download the CUET UG result at cuet.nta.nic.in, when released. CUET UG 2025 exam was held between May 13 and June 4.


