ബെംഗളൂരു: കര്‍ണാടകയിലെ കോലാറില്‍ ദളിത് വിദ്യാര്‍ഥികളെക്കൊണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിച്ചതിന് പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തു. മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെയുള്ള നടപടിയില്‍ മറ്റൊരു അധ്യാപകനേയും നാലു കരാര്‍ ജീവനക്കാരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ശിക്ഷയെന്നോണമാണ് സെപ്റ്റിക് ടാങ്കില്‍ ഇറങ്ങി വൃത്തിയാക്കാന്‍ അധികൃതര്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടത്.
|
ആറു ദളിത് വിദ്യാര്‍ഥികള്‍ക്കാണ് ദുരനുഭവം. ആറു മുതല്‍ ഒമ്പതുവരെ ക്ലാസുകളിലായി 19 പെണ്‍കുട്ടികളടക്കം 243 വിദ്യാര്‍ഥികളാണ് കോലാര്‍ മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





