02
Sep 2023
Sat
02 Sep 2023 Sat

ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ ദലിത് വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍. ബിടെക് അവസാന വര്‍ഷ വിദ്യാര്‍ഥിയായ അനില്‍ കുമാറിനെയാണ്(21) തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിനിടെ കാംപസില്‍ നടക്കുന്ന രണ്ടാമത്തെ വിദ്യാര്‍ഥി ആത്മഹത്യയാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിടെക് മാത്തമാറ്റിക്‌സ്-കംപ്യൂട്ടിങ് വിദ്യാര്‍ഥിയായ അനില്‍ വിന്ദ്യാചല്‍ ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ചില പരീക്ഷകളില്‍ വിജയിക്കാത്തതിനാല്‍ അനില്‍ ആറു മാസമായി ഹോസ്റ്റലില്‍ തുടരുകയായിരുന്നു. ജൂണില്‍ അനില്‍കുമാര്‍ ഹോസ്റ്റല്‍ ഒഴിയേണ്ടതായിരുന്നു. എന്നാല്‍ ഏതാനും വിഷയങ്ങള്‍ കൂടി എഴുതി എടുക്കാനുള്ളതിനാല്‍ ഹോസ്റ്റല്‍ റൂമില്‍ തുടരുകയായിരുന്നു.

കഴിഞ്ഞ ജൂലൈയില്‍ ഡല്‍ഹി ഐഐടി കാമ്പസില്‍ മറ്റൊരു ബിടെക് മാത്തമാറ്റിക്‌സ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു. ആയുഷ് ആഷ്ന(20)ആണ് അന്ന് ജീവനൊടുക്കിയത്.