02
Nov 2023
Tue
02 Nov 2023 Tue

​​പരാതി പിൻവലിക്കാത്തതിന് ​ഗുജറാത്തിൽ ദലിത് വീട്ടമ്മയെ അടിച്ചുകൊന്നു. സ്റ്റീൽ പൈപ്പ് കൊണ്ടടിച്ചാണ് നാലം​ഗസംഘം 45കാരിയായ വീട്ടമ്മയെ കൊലപ്പെടുത്തിയത്. മൂന്ന് വർഷം മുമ്പ് ഇവരുടെ മകൻ നൽകിയ കേസ് പിൻവലിക്കാത്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുജറാത്തിലെ ഭാവ്നഗറിൽ ഞായറാഴ്ചയാണ് വീട്ടമ്മ ആക്രമിക്കപ്പെട്ടത്. ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ തിങ്കളാഴ്ചയാണ് മരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്ക് പുറത്ത് കുടുംബവും പ്രാദേശിക ദലിത് നേതാക്കളും പ്രതിഷേധ പ്രകടനം നടത്തി.

പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തതായും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ആർ.ആർ സിംഗാൾ പറഞ്ഞു.