13
Jan 2024
Tue
13 Jan 2024 Tue

കുന്നിക്കോട് : വിളക്കുടി പരപ്പന്‍കോട് മിസ്ബാഹ് നഗറില്‍ പ്രവര്‍ത്തിക്കുന്ന മന്നാനിയ അറബിക് കോളജില്‍ ദര്‍സ് ഉദ്ഘാടനവും സ്വലാത്ത് മജ്‌ലിസും നടന്നു. വിളക്കുടി മന്നനിയ മുദരിസ് സുലൈമാന്‍ അഹ്‌സനി നേതൃത്വം നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഗ്‌രിബ് നമസ്‌ക്കാര ശേഷം, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവിയുടെ സാന്നിദ്ധ്യത്തില്‍ മന്നാനിയ ട്രസ്റ്റ് മാനേജര്‍ ഷക്കമല ഷംസുദ്ദീന്‍ മന്നാനി ദര്‍സിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു. 2011 ല്‍ ആരംഭിച്ച മിസ്ബാഹുല്‍ ഉലൂം മദ്രസയും അനുബന്ധ സ്ഥാപനങ്ങളും 2019 മുതല്‍ മന്നാനിയ ചാരിറ്റബിള്‍ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ച് വരുകയാണ് എന്നും മത- ഭൗതിക സമന്വയ വിദ്യാഭ്യാസത്തിനാണ് സ്ഥാപനം ഊന്നല്‍ നല്‍കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്ന് കുന്നിക്കോട് മഹല്ല് ചീഫ് ഇമാം സ്വാബിര്‍ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. മന്നാനിയ ട്രസ്റ്റ് സെക്രട്ടറി കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി ദുആയിക്ക് നേതൃത്വം നല്‍കി. പച്ചില മഹല്ല് ഇമാം അഹ്മദ് കബീര്‍ അമാനി, വിളക്കുടി മഹല്ല് ഇമാം ഷാജഹാന്‍ മന്നാനി, ഇളമ്പല്‍ മഹല്ല് ഇമാം സിദീഖ് ബാഖവി, കുളപ്പുറം ജുമുഅ മസ്ജിദ് ഇമാം ബഷീര്‍ മുസ്്‌ലിയാര്‍ എന്നിവര്‍ സംസാരിച്ചു. കമ്മിറ്റി അംഗം നാസര്‍ മുസ്്‌ലിയാര്‍ കുളപ്പുറം നന്ദി പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക