22
Aug 2025
Tue
22 Aug 2025 Tue
de reserved coaches

ട്രെയ്‌നുകളില്‍ സൗക്യപ്രദമായി യാത്ര ചെയ്യാന്‍ ടിക്കറ്റ് നേരത്തേ ബുക്ക് ചെയ്യുന്നവരാണ് അധികവും. എന്നാല്‍, പല സാഹചര്യത്തിലും അതിന് സാധിക്കാറില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇത്തരം സാഹചര്യങ്ങളില്‍ സഹായമായി എത്തുന്നതാണ് ഡീ റിസര്‍വ്ഡ് കോച്ചുകള്‍. എക്‌സ്പ്രസ് ട്രെയിനുകളിലാണ് ഈ സൗകര്യമുള്ളത്. ചില പ്രത്യേക സ്റ്റേഷനുകള്‍ക്ക് ഇടയിലായാണ് റിസര്‍വ്ഡ് ടിക്കറ്റ് ഇല്ലാത്ത യാത്രക്കാര്‍ക്ക് സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യാന്‍ റെയില്‍വേ സൗകര്യം ഒരുക്കുന്നത്.

ഈ ട്രെയിനുകളിലേക്ക് ഡി റിസര്‍വ്ഡ് ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് സ്റ്റേഷനില്‍ നിന്നും ചോദിച്ചു വാങ്ങാവുന്നതാണ്. സീസണ്‍ ടിക്കറ്റ് ഉള്ളവര്‍ക്കും ഇത്തരം കോച്ചുകളില്‍ റെയില്‍വേ യാത്ര അനുവദിക്കുന്നുണ്ട്.

ALSO READ: കടുവയെ പിടിക്കാന്‍ കിടുവ; വിദഗ്ധരായ സൈബര്‍ തട്ടിപ്പുകാരെ പൂട്ടാന്‍ മ്യൂള്‍ ഹണ്ടര്‍

ദക്ഷിണ റെയില്‍വേയില്‍ ഡി റിസര്‍വ്ഡ് കോച്ചുകള്‍ ഉള്ള ട്രെയിനുകളും ഡീ റിസര്‍വ് ചെയ്ത കോച്ചുകളുടെ വിവരങ്ങളും. ട്രെയിനിന്റെ നമ്പറും പേരും ഡി റിസര്‍വ് ചെയ്യാന്‍ പറ്റുന്ന സ്ഥലങ്ങളും ഡീ റിസര്‍വ് ചെയ്യാവുന്ന കോച്ച് നമ്പരും താഴെ കൊടുക്കുന്നു.

16382 – കന്യാകുമാരി – പുണെ എക്‌സ്പ്രസ് : കന്യാകുമാരി മുതല്‍ എറണാകുളം ടൗണ്‍ വരെ എസ് 5 ഉം കന്യാകുമാരി മുതല്‍ പാലക്കാട് വരെ എസ് 6ഉം കോച്ചുകള്‍

12624 – തിരുവനന്തപുരം സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് : തിരുവനന്തപുരം സെന്‍ട്രല്‍ മുതല്‍ എറണാകുളം ടൗണ്‍ വരെ. എസ് 7 കോച്ച്.

16629 – തിരുവനന്തപുരം സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് : തിരുവനന്തപുരം സെന്‍ട്രല്‍ മുതല്‍ കോട്ടയം വരെ എസ് 8 കോച്ചും കണ്ണൂര്‍ മുതല്‍ മംഗളൂരു സെന്‍ട്രല്‍ വരെ എസ് 9 കോച്ചും.

16347 – തിരുവനന്തപുരം സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് : കോഴിക്കോട് മുതല്‍ മംഗളൂരു സെന്‍ട്രല്‍ വരെ എസ് 8.

22640 – ആലപ്പുഴ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് : ആലപ്പുഴ മുതല്‍ പാലക്കാട് ജംഗ്ഷന്‍ വരെ എസ് 7.

12601 – ചെന്നൈ സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് : കോഴിക്കോട് മുതല്‍ മംഗളൂരു സെന്‍ട്രല്‍ വരെ എസ് 8, എസ് 9.

12602 – മംഗളൂരു സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ്. മംഗളൂരു സെന്‍ട്രല്‍ മുതല്‍ കോഴിക്കോട് വരെ എസ് 8, എസ് 9

16630 – മംഗളൂരു സെന്‍ട്രല്‍ – ട്രിവാന്‍ഡ്രം സെന്‍ട്രല്‍ എക്‌സ്പ്രസ് : കോട്ടയം മുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ വരെ എസ് 6.

16348 – മംഗളൂരു സെന്‍ട്രല്‍ – ട്രിവാന്‍ഡ്രം സെന്‍ട്രല്‍ എക്‌സ്പ്രസ് : മംഗളൂരു സെന്‍ട്രല്‍ മുതല്‍ കോഴിക്കോട് വരെ എസ് 8

22638 – മംഗളൂരു സെന്‍ട്രല്‍ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് : ഈ റോഡ് മുതല്‍ ചെന്നൈ സെന്‍ട്രല്‍ വരെ എസ് 9.

20635 – ചെന്നൈ എഗ്മോര്‍ – കൊല്ലം സൂപ്പര്‍ഫാസ്റ്റ് : തിരുനെല്‍വേലി ജംഗ്ഷന്‍ മുതല്‍ കൊല്ലം ജംഗ്ഷന്‍ വരെ എസ് 10, എസ് 11

20636 – കൊല്ലം – ചെന്നൈ എഗ്മോര്‍ സൂപ്പര്‍ഫാസ്റ്റ് : കൊല്ലം ജംഗ്ഷന്‍ മുതല്‍ തിരുനെല്‍വേലി ജംഗ്ഷന്‍ വരെ എസ് 11.

22637 – ചെന്നൈ സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് : ചെന്നൈ സെന്‍ട്രല്‍ മുതല്‍ സേലം ജംഗ്ഷന്‍ വരെ എസ് 4

16528 – കണ്ണൂര്‍ യശ്വന്തപൂര്‍ എക്‌സ്പ്രസ് : കണ്ണൂര്‍ മുതല്‍ കോഴിക്കോട് വരെ എസ് 7, എസ് 8

22639 – ചെന്നൈ സെന്‍ട്രല്‍ – ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ് : തൃശൂര്‍ മുതല്‍ ആലപ്പുഴ വരെ എസ്10

16751 – ചെന്നൈ എഗ്മോര്‍ – രാമേശ്വരം എക്‌സ്പ്രസ് : മാനമധുരൈ ജംഗ്ഷന്‍ മുതല്‍ രാമേശ്വരം വരെ എസ് 11, എസ് 12

16752 – രാമേശ്വരം – ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് : രാമേശ്വരം മുതല്‍ കാരക്കുടി ജംഗ്ഷന്‍ വരെ എസ് 11, എസ് 12

16159 – ചെന്നൈ എഗ്മോര്‍ – മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് : കോയമ്പത്തൂര്‍ ജംഗ്ഷന്‍ മുതല്‍ മംഗളൂരു സെന്‍ട്രല്‍ വരെ എസ് 10, എസ് 11.

16160 – മംഗളൂരു സെന്‍ട്രല്‍ – ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് : മംഗളൂരു സെന്‍ട്രല്‍ മുതല്‍ തിരുച്ചിറപ്പള്ളി ജംഗ്ഷന്‍ വരെ എസ് 8, മംഗളൂരു സെന്‍ട്രല്‍ മുതല്‍ കരൂര്‍ വരെ എസ് 9, എസ് 10, എസ് 11

16235 – തൂത്തുക്കുടി – മൈസൂരു എക്‌സ്പ്രസ് : തൂത്തുക്കുടി മുതല്‍ മധുര ജംഗ്ഷന്‍ വരെ എസ് 9, എസ് 10

16525 – കന്യാകുമാരി – ബെംഗളൂരു എക്‌സ്പ്രസ് : കന്യാകുമാരി മുതല്‍ എറണാകുളം ടൗണ്‍ വരെ എസ് 6, കന്യാകുമാരി മുതല്‍ പാലക്കാട് വരെ എസ് 7.

17229 – തിരുവനന്തപുരം സെന്‍ട്രല്‍ – സെക്കന്ദരാബാദ് എക്‌സ്പ്രസ് : തിരുവനന്തപുരം സെന്‍ട്രല്‍ മുതല്‍ എറണാകുളം ടൗണ്‍ വരെ എസ് 8.

12689 – ചെന്നൈ സെന്‍ട്രല്‍ – നാഗര്‍കോവില്‍ ജംഗ്ഷന്‍ സൂപ്പര്‍ഫാസ്റ്റ് : തിരുനെല്‍വേലി ജംഗ്ഷന്‍ മുതല്‍ നാഗര്‍കോവില്‍ ജംഗ്ഷന്‍ വരെ എസ് 10, എസ് 11.

16346 – തിരുവനന്തപുരം സെന്‍ട്രല്‍ – മുംബൈ എല്‍ റ്റി റ്റി എക്‌സ്പ്രസ് : തിരുവനന്തപുരം സെന്‍ട്രല്‍ മുതല്‍ എറണാകുളം ജംഗ്ഷന്‍ വരെ എസ് 6

16127 – ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ എക്‌സ്പ്രസ് : തിരുനെല്‍വേലി ജംഗ്ഷന്‍ മുതല്‍ നാഗര്‍കോവില്‍ ജംഗ്ഷന്‍ വരെ എസ്11.

16128 – ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് : നാഗര്‍കോവില്‍ ജംഗ്ഷന്‍ മുതല്‍ തിരുനെല്‍വേലി ജംഗ്ഷന്‍ വരെ എസ് 11

16203 – ചെന്നൈ സെന്‍ട്രല്‍ – തിരുപ്പതി എക്‌സ്പ്രസ് : ചെന്നൈ സെന്‍ട്രല്‍ മുതല്‍ തിരുപ്പതി വരെ എസ് 8, എസ് 9, എസ് 10

16512 – കണ്ണൂര്‍ – ബെംഗളൂരു എക്‌സ്പ്രസ് : കണ്ണൂര്‍ മുതല്‍ മംഗളൂരു സെന്‍ട്രല്‍ വരെ എസ് 5, എസ് 6, എസ് 7

16729 – മധുര – പുനലൂര്‍ എക്‌സ്പ്രസ് : തിരുവനന്തപുരം സെന്‍ട്രല്‍ മുതല്‍ പുനലൂര്‍ വരെ എസ് 6, എസ് 7

16730 – പുനലൂര്‍ – മധുര എക്‌സ്പ്രസ് : പുനലൂര്‍ മുതല്‍ തിരുവനന്തപുരം സെന്‍ട്രല്‍ വരെ എസ് 6, എസ് 7

16527 – യശ്വന്ത്പുര്‍ – കണ്ണൂര്‍ എക്‌സ്പ്രസ് : കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ എസ് 7, എസ് 8

13352 – ആലപ്പുഴ – ധന്‍ബാദ് എക്‌സ്പ്രസ് : ആലപ്പുഴ മുതല്‍ കോയമ്പത്തൂര്‍ ജംഗ്ഷന്‍ വരെ എസ് 5, എസ് 6.

English News Summary

De-reserved coaches offer a convenient option for sleeper class travel without prior reservations. This article provides information about de-reserved coaches available on various trains in Southern Railway, including train numbers, names, and specific routes where this facility is available.