ഇലക്ട്രിക് പോസ്റ്റിലിടിച്ചു കയറിയ ബൈക്കിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു. കണ്ണൂരിലാണ് അപകടം. ഇരിട്ടി പുളിയനമ്പ്രം സ്വദേശി മുഹമ്മദ് തസ്ലീം ആണ് മരിച്ചത്. ഇരിട്ടി-മട്ടന്നൂര്‍ റോഡിലെ ഉളിയില്‍ നരയമ്പാറയില്‍ ആയിരുന്നു അപകടം.
|
ബംഗളൂരു ഭാഗത്ത് നിന്ന് പെരിങ്ങത്തൂര്‍ ഭാഗത്തേക്ക് ബൈക്കില്‍ വരികയായിരുന്നു മുഹമ്മദ് തസ്ലീം. നരയമ്പാറ പെട്രോള്‍ പമ്പിന് സമീപം റോഡരികിലെ പോസ്റ്റില്‍ ഇടിച്ച് ബൈക്കും തസ്ലീമും ഓവുചാലിലേക്ക് വീഴുകയായിരുന്നു. ഇതിനു പിന്നാലെ ബൈക്കിന് തീപിടിച്ചു. ബൈക്കിന്റെ അടിയിലകപ്പെടുകയായിരുന്നു യുവാവ്.
നാട്ടുകാരെത്തിയാണ് തസ്ലീമിനെ പുറത്തെടുത്തത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ തസ് ലിമിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
ALSO READ: യുഎസിലെ പഠനശേഷവും ജോലി കണ്ടെത്താനാവാതെ വന്നതോടെ യുവാവ് ജീവനൊടുക്കി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





