08
Jan 2024
Sat
08 Jan 2024 Sat

വ്യാജ ഏറ്റുമുട്ടൽ കൊലക്കസിൽ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ കൊല്ലപ്പെട്ട മോഡലിന്റെ മൃതദേഹം കണ്ടെത്തി
​ഗ്യാങ്സ്റ്ററും തന്റെ കാമുകനും ആയിരുന്ന സന്ദീപ് ​ഗഡോലിയെ 2016ൽ വ്യാജ ഏറ്റുമുട്ടൽ കൊലയിൽ ഇല്ലാതാക്കാൻ സഹായിച്ചതിന് ജയിലാവുകയും ജാമ്യത്തിലിറങ്ങി മാസങ്ങൾക്കു ശേഷം വെടിയേറ്റുമരിക്കുകയും ചെയ്ത മോഡൽ ദിവ്യ പഹൂജയുടെ മൃതദേഹം ദിവസങ്ങൾക്കു ശേഷം പൊലീസ് കണ്ടെത്തി. ​ഗുർ​ഗാവിലെ ഹോട്ടലിൽ വച്ച് വെടിവച്ചുകൊന്ന ദിവ്യ പഹൂജയുടെ മൃതദേഹം പഞ്ചാബിലെ ഭക്ര കനാലിൽ തള്ളിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പിടിയിലായ പ്രതികളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ആണ് കനാലിൽ നിന്ന് മൃതദേഹം പൊലീസ് വീണ്ടെടുത്ത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനുവരി ഒന്നിനായിരുന്നു ​ഗുർ​ഗാവിലെ ഹോട്ടൽ ഉടമയായ അഭിജീത് സിങ്ങും കൂട്ടാളികളും ചേർന്ന് ദിവ്യയെ കൊലപ്പെടുത്തിയത്. തനിക്കൊപ്പമുള്ള കിടപ്പറ രം​ഗങ്ങൾ ദിവ്യ ഫോണിൽ സൂക്ഷിച്ചിരുന്നുവെന്നും ഇത് ഡിലീറ്റ് ചെയ്യാനുള്ള ആവശ്യം യുവതി നിരാകരിച്ചതോടെയാണ് കൊലപാതകത്തിലെത്തിയതെന്നുമാണ് അഭിജിത് സിങ് പൊലീസിന് മൊഴി നൽകിയത്. ദിവ്യയുടെ മൃതദേഹം കാറിൽ കയറ്റി കൊണ്ടുപോവുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയതോടെയാണ് പൊലീസ് മോഡലിന്റെ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ഇറങ്ങിത്തിരിച്ചത്.

ജനുവരി 2ന് പ്രതികൾ ദിവ്യയുടെ മൃതദേഹം കനാലിൽ തള്ളിയിരുന്നു. പൊലീസ് അഭിജിത് സിങ്ങിനെയും രണ്ടു സഹായികളെയും പിടികൂടി ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ പിന്നിലെ കാരണങ്ങൾ ഇവർ വെളിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞവർഷം ജൂണിലായിരുന്നു ദിവ്യ ജാമ്യത്തിലിറങ്ങിയത്. 18ാം വയസ്സിലായിരുന്നു ദിവ്യ ജയിലിൽ ആയത്. സന്ദീപ് ​ഗഡോലിയെ വ്യാജ ഏറ്റുമുട്ടലിൽ കൊന്ന പൊലീസുകാരും അന്ന് അറസ്റ്റിലായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക