21
Apr 2026
Tue
തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മരണം എട്ടായി. പരിക്കേറ്റ പത്തു പേരുടെ നില ഗുരുതരം. ചൊവ്വ വൈകീട്ട് മൂന്നരയോടെയാണ് മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം ഉണ്ടായത്.
|
തൃശൂര്‍ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിള്‍ പുരയിലാണ് അപകടം ഉണ്ടായത്. അഞ്ചു താല്‍ക്കാലിക പുരകളിലായാണ് പടക്ക നിര്‍മാണം നടന്നത്. അഞ്ചിടത്തും സ്‌ഫോടനങ്ങളുണ്ടായി.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തൊഴിലാളികളില്‍ പലരും ചിന്നിച്ചിതറി. പടക്കങ്ങള്‍ പൊട്ടിക്കൊണ്ടിരിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചു.
ALSO READ: അമിതവേഗത്തില്‍ പാഞ്ഞ ബൈക്ക് ലോറിക്കു പിന്നിലിടിച്ചുകയറി മൂന്ന് സഹോദരങ്ങള്‍ മരിച്ചു



