01
Jul 2025
Wed
01 Jul 2025 Wed
death toll in Gujrat bridge collapse rises to 11

ഗുജറാത്തിലെ വഡോദര ജില്ലയില്‍ മഹിസാഗര്‍ നദിക്കു കുറുകയെുള്ള പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം 11 ആയി. വഡോദരയെയും ആനന്ദിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗംഭീര പാലമാണ് ഇന്ന് തകര്‍ന്നുവീണത്. അപകടസമയം പാലത്തിലുണ്ടായിരുന്ന രണ്ട് ലോറികളും രണ്ട് വാനുകളും ഒരു ഓട്ടോറിക്ഷയുമാണ് നദിയില്‍ വീണത്. നദിയില്‍ നിന്ന് ഒമ്പതു പേരെ ജീവനോടെ രക്ഷപെടുത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതം ചികില്‍സാസഹായവും പ്രഖ്യാപിച്ചു. ഇതിനു പുറമേ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ നാലു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതവും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

പാലത്തിലെ രണ്ടു തൂണുകള്‍ക്കിടയിലുള്ള ഭാഗം മുഴുവനായും നദിയിലേക്ക് വീഴുകയായിരുന്നു. ടാങ്കര്‍ ലോറി താഴേക്കു വീഴാതെ തുങ്ങിനില്‍ക്കുകയാണ്.

ALSO READ: എംഡിഎംഎ മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്തുന്നതിനിടെ യുവാവ് പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക