കടക്കെണിയിലായ യുവാവ് മൂന്നുമക്കളെ തീകൊളുത്തികൊന്നു. സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് അതീവഗുരുതരാവസ്ഥയില്‍. ബിഹാറിലെ കതിഹാര്‍ ജില്ലയിലാണ് സംഭവം. ശുഭാങ്കര്‍ കുമാര്‍(13), രാജാ കുമാര്‍(12), റിങ്കി കുമാരി(9)എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ പിതാവായ ദിനേശ് സിങ്ങാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. (debt ridden man set ablaze three children)
|
കടബാധ്യതയുള്ള ദിനേശ് സിങ്ങിന് മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്നു പൊലീസ് പറയുന്നു. മക്കളെ പെട്രോളൊഴിച്ചു തീകൊളുത്തിയ ശേഷമാണ് ദിനേശ് സിങ്ങും ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇവരുടെ വീടും കത്തിനശിച്ചു. ചികില്‍സയില്‍ കഴിയുന്ന യുവാവാണ് കടക്കെണി മൂലമാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന മൊഴി നല്‍കിയത്. യുവാവിനെയും മക്കളെയും കുടുംബക്കാര്‍ ഒറ്റപ്പെടുത്തിയിരിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പൊലീസിനോടു പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





