Delhi Gang Rape ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 16കാരിയെ മൂന്ന് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊന്നു. തുടര്‍ന്ന് മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയിലാണ്. സെപ്റ്റംബര്‍ 13ന് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
|
Key Highlights
- സംഭവം: ഡൽഹിയിൽ 16കാരിയെ മൂന്ന് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്.
- മൃതശരീരം കണ്ടെത്തിയത്: സെപ്റ്റംബർ 13ന് വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സ്വരൂപ് നഗർ മേഖലയിലെ ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് പെൺകുട്ടിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.
- അന്വേഷണം: പ്രദേശത്തെയും സമീപ റോഡുകളിലെയും 50ലേറെ സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പൊലീസ് സംശയിക്കുന്ന ടെംപോ കണ്ടെത്തിയത്.
- പ്രതികൾ: മൂന്ന് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ പെൺകുട്ടിക്ക് പരിചയമുള്ളവരായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
- തെളിവുകൾ: കൃത്യത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് കത്തികൾ, പ്രതികളുടെ വസ്ത്രങ്ങൾ, ടെംപോ എന്നിവ പൊലീസ് പിടിച്ചെടുത്തു. ഫോറൻസിക് പരിശോധനയും അന്വേഷണം തുടരുകയാണ്.
മൃതശരീരം ഇത്രയേറെ അഴുകിയിരുന്നതിനാല്‍ ആദ്യം മൃതദേഹം സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് പോലും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
പെണ്‍കുട്ടിക്കും പ്രതികള്‍ക്കും പരസ്പരം പരിചയമുണ്ടായിരുന്നുവെന്നും കുറ്റകൃത്യം നടക്കുമ്പോള്‍ പെണ്‍കുട്ടി ഇവര്‍ക്കൊപ്പം ഒരു ടെംപോയില്‍ യാത്ര ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ടെംപോയ്ക്കുള്ളില്‍ വെച്ച് ഇവര്‍ ഒരുമിച്ച് മദ്യപിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കുത്തിക്കൊലപ്പെടുത്തുകയും മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.
വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സ്വരൂപ് നഗര്‍ മേഖലയിലെ കുഷക് റോഡിലുള്ള ജയ്പാല് റാണയുടെ വയലിന് സമീപത്തുനിന്നാണ് സെപ്റ്റംബര്‍ 13ന് പെണ്‍കുട്ടിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചുകീറിയിരുന്നു. ഒരു കൈ മൃതദേഹത്തില്‍ നിന്ന് വേര്‍പെട്ട നിലയിലും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
പെണ്‍കുട്ടിയെ കാണാതായതായി കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. പെണ്‍കുട്ടി പലപ്പോഴും വീട്ടില്‍ നിന്ന് പോയി ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്താറുണ്ടായിരുന്നുവെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു.
ഭാരതീയ ന്യായ സംഹിത (BNS), പോക്സോ നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. സംഭവത്തിന് നേരിട്ടുള്ള ദൃക്സാക്ഷികളില്ലാതിരുന്നതിനാലും പ്രതികളെക്കുറിച്ച് തുടക്കത്തില്‍ വ്യക്തമായ വിവരം ലഭ്യമല്ലാതിരുന്നതിനാലും പൊലീസ് പ്രദേശത്തെയും സമീപ റോഡുകളിലെയും 50ലേറെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു.
പരിശോധനയ്ക്കിടെ സംഭവസമയത്ത് സ്ഥലത്തിന് സമീപത്തുകൂടി ഒരു ടെംപോ കടന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇരുട്ടായിരുന്നതിനാല്‍ വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്‍ വ്യക്തമായി ലഭിച്ചില്ല. തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ടെംപോയുടെ സഞ്ചാരപാത പിന്തുടര്ന്നു.
സെപ്റ്റംബര്‍ 15നും 16നും ഇടയിലുള്ള രാത്രി മുഴുവന്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ സംശയിക്കുന്ന ടെംപോ കണ്ടെത്തി. വാഹനത്തിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്തു.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രായപൂര്‍ത്തിയായ പ്രതി ഖദ്ദ കോളനി സ്വദേശിയായ ശിവം എന്ന സുധാമ എന്ന ചുച്ചു ആണെന്ന് പോലീസ് പറഞ്ഞു. മറ്റ് മൂന്ന് പേരും 16നും 17നും ഇടയില്‍ പ്രായമുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.
കൃത്യത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് കത്തികള്‍, പ്രതികള്‍ ധരിച്ചിരുന്നെന്ന് കരുതുന്ന വസ്ത്രങ്ങള്‍, ടെംപോ എന്നിവ പൊലീസ് കസ്റ്റിഡിയിലെടുത്തു.
Tags: Delhi Crime, Delhi News, Delhi Gang Rape, Gang Rape Murder, Minor Girl Murder, 16 Year Old Girl, Rape and Murder, Delhi Police, Crime News, Crime in Delhi, POCSO Act, BNS, Juvenile Accused, Juvenile Crime, CCTV Investigation, Tempo Driver, India Crime News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




