17
Apr 2023
Fri
17 Apr 2023 Fri

കാഞ്ഞങ്ങാട്: എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)യുടെ എഴുപത്തിയഞ്ചാം സ്ഥാപന വാര്‍ഷികാചരണത്തിന്റെ ഭാഗമായി പഴയ ബസ് സ്റ്റാന്റിന് സമീപം പൊതുയോഗം സംഘടിപ്പിച്ചു. എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് സംസ്ഥാന സെക്രട്ടറി ജയ്‌സണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വികസന പദ്ധതികളും മുദ്രാവാക്യങ്ങളും ജനങ്ങളെ വശീകരിക്കാനുള്ള രാഷ്ട്രീയ പ്രചാരണ ആയുധങ്ങളായിരിക്കുന്നെന്നും സത്യത്തില്‍ വികസനം ജനങ്ങളെ കിടപ്പാടവും തൊഴിലുമില്ലാതാക്കി തീര്‍ക്കുകയാണെന്നും ജനങ്ങള്‍ രാഷ്ട്രീയ പ്രബുദ്ധത വീണ്ടെടുത്ത് പ്രക്ഷോഭത്തില്‍ അണിനിരക്കണമെന്നും ജയ്‌സണ്‍ ജോസഫ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് സംസ്ഥാന കമ്മിറ്റിയംഗം കെ.കെ.സുരേന്ദ്രന്‍ ആമുഖ പ്രഭാഷണം നടത്തി. തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല, സമര രാഷ്ട്രീയമാണ് ജനാധിപത്യത്തെ വീണ്ടെടുക്കാനും ശക്തിപ്പെടുത്താനുമുള്ള മാര്‍ഗം. കെ.റെയില്‍ വിരുദ്ധ സമരം ഒരു മാതൃകയായിരുന്നു. ഡല്‍ഹിയില്‍ വനിതാ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നെന്നും കെ കെ സുരേന്ദ്രന്‍ പറഞ്ഞു.

ജില്ലാ സംഘാടക സമിതി കണ്‍വീനര്‍ കെ.പി.സജി യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.കെ.കെ.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം വി.രാമചന്ദ്രന്‍ സംബന്ധിച്ചു.