ഗംഗാനദിയില്‍ നിന്ന് മല്‍സ്യത്തൊഴിലാളികള്‍ പിടികൂടിയ മുതലയെ ക്ഷേത്രത്തിലെത്തിച്ച് ആരാധിച്ച് വിശ്വാസികള്‍. കാണ്‍പൂരിലെ ഭൈരവ് ഘാട്ടിലാണ് സംഭവം. ഗംഗയില്‍ സ്നാനം ചെയ്യാനെത്തിയവരാണ് ആദ്യം മുതലയെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് എത്തി മുതലയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
|
ഇതിനു പിന്നാലെ മല്‍സ്യത്തൊഴിലാളികള്‍ മുതലയെ പിടികൂടി. മുതലയെ കയറുകൊണ്ട് ബന്ധിച്ച് ക്ഷേത്രവളപ്പിലെത്തിച്ചതോടെ വിശ്വാസികള്‍ മുതലയെ തിലകമണിയിക്കുകയും ആചാരപ്രകാരം മുതലയോട് പ്രാര്‍ഥിക്കുകയും ചെയ്തു. മുതലയെ പിടികൂടി സുരക്ഷിതമായ ഇടത്ത് മോചിപ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് വനംവകുപ്പ് പ്രതികരിച്ചു.
दहशत बना था, आज पकड़ा गया, अस्पताल घाट में मछुवारों ने पकड़ा। #kanpur https://t.co/m1qLB0Lsvp pic.twitter.com/4OUZDABWjx
— Rahul Shukla (Senior photojournalist ) (@PTIrahulshukla) January 31, 2024
Crocodile Worshipped in Temple After Being Caught by Fishermen from Ganga river
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





