01
Aug 2023
Sun
01 Aug 2023 Sun

നൂഹിലേത് പോലെ വര്‍ഗീയ കലാപത്തിന് മധ്യപ്രദേശിലും ബി.ജെ.പി കോപ്പുകൂട്ടുന്നുവെന്ന് ദിഗ്വിജയ് സിംഗ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭോപ്പാല്‍: ഹരിയാനയിലെ നൂഹില്‍ ചെയ്തത് പോലെ വര്‍ഗീയ കലാപത്തിന് മധ്യപ്രദേശിലും ബി.ജെ.പി കോപ്പുകൂട്ടുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗ്. മധ്യപ്രദേശില്‍ ഭരണകക്ഷിയായ ബി.ജെ.പി കടുത്ത വെല്ലുവിളി നേരിടുകയാണ്. അതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അവര്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുമെന്ന് സംശയമുണ്ടെന്നും സിംഗ് പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസിന്റെ ലീഗല്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് സെല്‍ സംഘടിപ്പിച്ച അഭിഭാഷകരുടെ സമ്മേളനമായ ‘വിധിക് വിമര്‍ശന് 2023’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിംഗിന്റെ വാക്കുകള്‍:’ഹരിയാനയിലെ നുഹിലുണ്ടാക്കിയതിന് സമാനമായ കലാപങ്ങള്‍ മധ്യപ്രദേശിലുണ്ടാക്കാന്‍ അവര്‍ക്ക് പദ്ധതിയുണ്ട്. കാരണം ഇതിനെതിരെ സംസ്ഥാനത്ത് വലിയ അമര്‍ഷമുണ്ടെന്ന് ബിജെപിക്ക് അറിയാം,- അദ്ദേഹം പറഞ്ഞു. ”2018 ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജ്യസഭാംഗമായ വിവേക് തന്‍ഖ ആയിരക്കണക്കിന് അഭിഭാഷകരെ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിച്ചു. അന്ന് ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചു. വീണ്ടും ഇപ്പോള്‍ ധാരാളം അഭിഭാഷകര്‍ ഇവിടെ തടിച്ചുകൂടുന്നു. സംസ്ഥാനത്ത് ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് പ്രതീക്ഷ’, അദ്ദേഹം പറഞ്ഞു.