23
Aug 2024
Tue
23 Aug 2024 Tue
Director mohan passed away

തിരുവനന്തപുരം: എണ്‍പതുകളിലെ മലയാള സിനിമാ രംഗത്ത് ശ്രദ്ധേയമായ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായന്‍ എം. മോഹന്‍ അന്തരിച്ചു.(Director Mohan passed away)  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 23 ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ട് പെണ്‍കുട്ടികള്‍, ശാലിനി എന്റെ കൂട്ടുകാരി, വിടപറയും മുമ്പേ, ഇളക്കങ്ങള്‍ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലായിരുന്നു പ്രീഡിഗ്രി പഠനം. മദ്രാസിലെ ജെയ്ന്‍ കോളജിലെ ബികോം പഠന കാലമാണ് സിനിമയിലേക്കു വഴിതുറന്നത്. ക്രൈസ്റ്റിലെ ലോനപ്പന്‍ എന്ന അധ്യാപകന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഉദയ കൃഷ്ണന്‍കുട്ടിക്കും സ്റ്റില്‍ ഫൊട്ടോഗ്രഫര്‍ പി.ഡേവിഡിനും മോഹനെ പരിയപ്പെടുത്തി. അച്ഛന്റെ ഒരു സുഹൃത്തു വഴിയാണ് പ്രശസ്ത സംവിധായകന്‍ എം.കൃഷ്ണന്‍ നായരെ പരിചയപ്പെട്ടത്.

പഠനവും സിനിമയും ഒന്നിച്ചു കൊണ്ടു പോയ മോഹന്‍ സിനിമയുടെ എല്ലാ മേഖലയിലും പ്രവര്‍ത്തിച്ചു. തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എ.ബി.രാജ്, മധു, പി.വേണു, ഹരിഹരന്‍ എന്നിവരുടെയെല്ലാം സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ALSO READ: താനൂരില്‍ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയ്ക്കിടെ അക്രമം; അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

മനുഷ്യമനസിന്റെ നിഗൂഢവന്യതകളില്‍ ഊന്നി നിന്ന് കഥ പറയാനായിരുന്നു മോഹന് എന്നും താത്പര്യം. ഭാവസാന്ദ്രമായ സിനിമകളായിരുന്നു അദ്ദേഹത്തിന്റേത്.
മാരകരോഗം മറച്ചു വച്ച് എല്ലാവരെയും സന്തോഷിപ്പിക്കുകയും സ്വയം സന്തോഷിക്കുകയും ചെയ്ത ഡേവിഡിന്റെ (നെടുമുടി അവതരിപ്പിച്ച കഥാപാത്രം) കഥ പറഞ്ഞ വിടപറയും മുന്‍പേയുടെ ചലച്ചിത്രകാരന്‍ തന്നെയാണ് ആദ്യന്തം പൊട്ടിച്ചിരിപ്പിച്ച ഒരു കഥ, ഒരു നുണക്കഥയും ചെയ്തത്. ഇന്നസന്റിനൊപ്പം ശ്രീനിവാസന്‍ ആദ്യമായി തിരക്കഥാ സഹകാരിയായ സിനിമ കൂടിയായിരുന്നു ഒരു കഥ ഒരു നുണക്കഥ.

മോഹനന്റെ സിനിമകളില്‍ പലതും നിര്‍മ്മിച്ചത് ഡേവിഡ് കാച്ചപ്പളളി-ഇന്നസന്റ് കൂട്ടായ്മയായിരുന്നു. ഇന്നസന്റ് അന്ന് നടനെന്ന നിലയില്‍ അറിയപ്പെട്ട് തുടങ്ങിയിട്ടില്ല. ഇന്നസന്റിന് ശ്രദ്ധേയമായ ഒരു റോള്‍ ആദ്യമായി നല്‍കുന്നത് മോഹനാണ്. ഇളക്കങ്ങളിലെ ശൃംഗാരിയായ കറവക്കാരന്‍. ബോക്സ്ഓഫിസില്‍ പരാജയപ്പെട്ട സിനിമയായിരുന്നു ഇളക്കങ്ങള്‍.

വലിയ ബജറ്റോ സെറ്റുകളോ ആള്‍ക്കൂട്ടങ്ങളോ സങ്കീര്‍ണമായ കഥാസന്ദര്‍ഭങ്ങളോ വിരട്ട് ഷോട്ടുകളോ ഒന്നും മോഹന്‍ സിനിമകളില്‍ കാണില്ല. പത്മരാജന്റെ തിരക്കഥയില്‍ ഒരുക്കിയ ശാലിനി എന്റെ കൂട്ടുകാരിയാണ് മോഹന്റെ മറ്റൊരു മാസ്റ്റര്‍പീസ്. ക്യാംപസ് സിനിമകളിലെ ഒരു കള്‍ട്ട് ക്ലാസിക്കായി ആ പടം ഇന്നും നിലനില്‍ക്കുന്നു.

ഇടവേള ബാബു ജനിച്ചു
പത്മരാജന്റെ തന്നെ രചനയില്‍ മോഹന്‍ സംവിധാനം ചെയ്ത ‘ഇടവേള’ തിയറ്ററില്‍ വിജയമായില്ലെങ്കിലും ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമയാണ്. ഇടവേളയിലുടെയാണ് മോഹനന്റെ തന്നെ നാട്ടുകാരനായ ഇരിങ്ങാലക്കുടക്കാരന്‍ ബാബു സിനിമയിലെത്തുന്നത്. ആ ചിത്രത്തോടെ അദ്ദേഹം ഇടവേള ബാബു എന്ന് അറിയപ്പെട്ട് തുടങ്ങി. 1981ല്‍ നടന്‍ സായികുമാറിനെ കഥയറിയാതെ എന്ന സിനിമയിലുടെ അദ്ദേഹം പരിചയപ്പെടുത്തി.

ലെസ്ബിയന്‍സിന്റെ കഥ ആദ്യമായി ഒരു മലയാള സിനിമയ്ക്ക് ഇതിവൃത്തമാകുന്നത് മോഹന്റെ രണ്ട് പെണ്‍കുട്ടികളിലുടെയാണ്. സെക്സിന്റെ നേരിയ ഒരംശം പോലുമില്ലാതെ തികഞ്ഞ കയ്യൊതുക്കത്തോടെ മോഹന്‍ ആ സിനിമയും ഒരുക്കി.

മഞ്ജു വാരിയറെ പരിചയപ്പെടുത്തി
1995ല്‍ നടി മഞ്ജു വാരിയരെ ആദ്യമായി പരിചയപ്പെടുത്തിയതും മോഹനാണ്. സാക്ഷ്യം എന്ന സിനിമയിലുടെ. പിന്നീടാണ് അവര്‍ സല്ലാപത്തില്‍ നായികയായി എത്തുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക