01
Aug 2025
Tue
01 Aug 2025 Tue
DK Shivakumar apologizes over singing Ganageetham in Assembly

നിയമസഭയിൽ ആർഎസ്എസ്​ ​ഗണ​ഗീതം ആലപിച്ചതിന് മാപ്പുമായി കർണാടക ഉപമുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ ഡി കെ ശിവകുമാർ. ജനിച്ചപ്പോൾ മുതൽ കോൺഗ്രസുകാരനാണെന്നും കോൺഗ്രസുകാരനായി തന്നെ മരിക്കുമെന്നും വ്യക്തമാക്കി ഡി കെ ശിവകുമാർ ഗണഗീതം ആലപിച്ചത് ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നതായും പറഞ്ഞു. ​

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താൻ കോൺഗ്രസിനോടും ഗാന്ധി കുടുംബത്തിനോടും എന്നും കൂറുള്ളയാളാണെന്നും ഡി കെ വ്യക്തമാക്കി. നിയമസഭയിൽ ഒരു ചോദ്യത്തിന് ഉത്തരം പറയുന്നതിനിടെയായിരുന്നു അദ്ദേഹം കഴിഞ്ഞദിവസം ആർഎസ്എസ് ​ഗണ​ഗീതം ആലപിച്ചത്.

ALSO READ: നിയമസഭയില്‍ ആര്‍എസ്എസ് ഗീതം പാടി ഡികെ ശിവകുമാര്‍; അമ്പരന്ന് കോണ്‍ഗ്രസ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക