30
Mar 2023
Mon
30 Mar 2023 Mon

കാണ്‍പൂര്‍: ഡോക്ടര്‍ ദമ്പതികളുടെ 16കാരിയായ മകളെ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയ ശേഷം ഇന്‍സ്റ്റഗ്രാം സുഹൃത്ത് ബലാല്‍സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് വിനയ് താക്കൂര്‍ എന്ന പ്രതിയെ പിടികൂടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതി തന്റെ കൂട്ടുകാര്‍ക്കരികില്‍ പെണ്‍കുട്ടിയെ എത്തിക്കുകയുണ്ടായി. ഇവര്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചത് പെണ്‍കുട്ടി എതിര്‍ത്തു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ശരീരമാകെ പ്രതി കടിച്ചുമുറിവേല്‍പ്പിച്ചു. പ്രതിയുടെ ഏഴു സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടിയുടെ നഗ്നവീഡിയോ പകര്‍ത്തിയ പ്രതി ഇതു കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവരികയായിരുന്നു. പെണ്‍കുട്ടി പിതാവിനെ വിവരം അറിയിച്ചതോടെയാണ് കാര്യങ്ങള്‍ പുറത്തറിയുന്നത്.

പ്രതി പെണ്‍കുട്ടിയുടെ നെഞ്ചില്‍ തന്റെ പേര് കൊത്തിയിടുകയും ചെയ്തിട്ടുണ്ട്. പെണ്‍കുട്ടി മറ്റാരെയും വിവാഹം കഴിക്കാതിരിക്കാനായിരുന്നു ഇത്. പണം നല്‍കിയില്ലെങ്കില്‍ പകര്‍ത്തിയ നഗ്നവീഡിയോ വൈറലാക്കുമെന്നായിരുന്നു പ്രതിയുടെ ഭീഷണി. ഇതനുസരിച്ച് പെണ്‍കുട്ടി പലപ്പോഴായിരുന്നു തന്റെ അക്കൗണ്ടില്‍ നിന്ന് പണം പ്രതിയുടെ അക്കൗണ്ടിലേക്ക് അയച്ചുനല്‍കുകയും ചെയ്തിരുന്നു.