28
Mar 2025
Thu
28 Mar 2025 Thu
Doctor his wife and two sons found dead

ഡോക്ടറും ഭാര്യയും രണ്ട് ആണ്‍മക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ അണ്ണാ നഗറില്‍ വ്യാഴം രാവിലെയാണ് സംഭവം. സോണോളജിസ്റ്റായ ഡോ. ബാലമുരുകന്‍(52), ഭാര്യയും അഭിഭാഷകയുമായ സുമതി(47), മക്കളായ നീറ്റ് പരിശീലനം തുടരുന്ന ജസ്വന്ത് കുമാര്‍(17), പത്താം ക്ലാസ് വിദ്യാര്‍ഥി ലിംഗേഷ് കുമാര്‍(15) എന്നിവരെയാണ് രണ്ട് മുറികളിലായി തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നഗരത്തില്‍ നിരവധി അള്‍ട്രാ സൗണ്ട് കേന്ദ്രങ്ങള്‍ നടത്തിവന്നിരുന്ന ഡോ. ബാലമുരുകന്‍ വലിയ സാമ്പത്തിക ബാധ്യതയിലായിരുന്നുവെന്നാണ് വിവരം. വ്യാഴം രാവിലെ ഡോക്ടറുടെ ഡ്രൈവര്‍ വീട്ടിലെത്തി വിളിച്ചെങ്കിലും ആരെയും കണ്ടില്ല. സംശയം തോന്നിയ ഇദ്ദേഹം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വീട്ടില്‍ കയറി നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.