ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനി യുവതിയുടെ ഗർഭസ്ഥ ശിശുവിനെ ജീവനോടെ പുറത്തെടുത്തതായി ഗസാ ആശുപത്രി അറിയിച്ചു. 9 മാസം ഗർഭിണിയായ ഉല അദ്നാൻ ഹർബ് അൽ കുർദാണ് ഇസ്രായേൽ വ്യോമാക്രണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്.
|
തുടർന്ന് ഡോക്ടർമാർ യുവതിയുടെ ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞിനെ സിസേറിയനിലൂടെ ജീവനോടെ പുറത്തെടുക്കുകയായിരുന്നു. പുറത്തെടുത്തത് ആൺകുട്ടിയാണെന്നും കുഞ്ഞ് സുഖമായി ഇരിക്കുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
മാലിക് യാസീൻ എന്നാണ് കുഞ്ഞിന് പേരിട്ടത്. സെൻട്രൽ ഗസാ മുനമ്പിലുണ്ടായ വ്യോമാക്രമണത്തിൽ ഉല അദ്നാൻ ഹർബ് അൽ കുർദ് അടക്കം 24 പേരാണ് കൊല്ലപ്പെട്ടത്.
കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്തപ്പോൾ നില ഗുരുതരമായിരുന്നു. തുടർന്ന് ഓക്ജിനടക്കം നൽകിയതോടെ കുഞ്ഞ് അപകടനില തരണം ചെയ്യുകയായിരുന്നുവെന്നും ഗൈനക്കോളജി വിഭാഗം മേധാവി റഈദ് അൽ സൗദി അറിയിച്ചു. കുഞ്ഞിനെ ഇൻകുബേറ്ററിലാക്കി ദീർ അൽ ബലായിലെ അൽ അഖ്സ ആശുപത്രിയിലേക്ക് മാറ്റിയതായും ഡോക്ടർ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





