 
                    തിരക്കേറിയ റോഡിലൂടെ സ്‌കൂട്ടര്‍ ഓടിച്ച് നായ. ചൈനയിലാണ് സംഭവം. വാന്‍സി എന്ന ലാബ്രഡോര്‍ നായ സിചുവാന്‍ പ്രവിശ്യയിലെ മെയ്ഷാനിലെ ഒരു തെരുവിലൂടെ ഒരു മൊബിലിറ്റി സ്‌കൂട്ടര്‍ ഓടിച്ചു പോകുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാണ്. നായ വാഹനം ഓടിക്കുന്നത് ആളുകള്‍ അമ്പരപ്പോടെ നോക്കി നില്‍ക്കുന്നതും പരസ്പരം സംസാരിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്.
|  | 
 | 
മികച്ച ഒരു ഡ്രൈവറെ പോലെയാണ് നായ വാഹനം ഓടിച്ചുപോകുന്നത്. മുന്‍കാലുകള്‍ സ്റ്റിയറിംഗില്‍ വച്ച് പിന്‍കാലുകളില്‍ നിവര്‍ന്ന് നിന്ന് വാഹനം ഓടിക്കുന്ന ദൃശ്യം കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. മറ്റ് വാഹനങ്ങള്‍ നിരന്തരം കടന്നുേപാകുന്നതിനാല്‍ വളരെ ശ്രദ്ധയോടെയാണ് നായ മുന്നോട്ട് നീങ്ങുന്നത്.
Wild ride! 🐶 A black #Labrador spotted driving an e-scooter on a road in Meishan, SW #China‘s Sichuan Province. #funny #pet #cute #dog pic.twitter.com/cIQRsJMdKy
— Shanghai Daily (@shanghaidaily) October 20, 2025
ഒരുമാസത്തോളമായി നായയെ ഡ്രൈവിംഗ് പഠിപ്പിക്കുന്നുണ്ടെന്ന് ഉടമ വെളിപ്പെടുത്തി. നായയുടെ ഡ്രൈവിംഗ് സാധ്യമാക്കാന്‍ പവര്‍-കട്ട് ബ്രേക്ക് ഉള്‍പ്പെടെയുള്ള മാറ്റങ്ങളോടെയാണ് മൊബിലിറ്റി സ്‌കൂട്ടര്‍ രൂപപ്പെടുത്തിയത്. ഡ്രൈവിംഗില്‍ മാത്രമല്ല നായയുടെ പ്രാവീണ്യം. സ്‌കേറ്റിംഗ് ബോര്‍ഡില്‍ ആരെയും അമ്പരപ്പിക്കും വിധം സഞ്ചരിക്കാന്‍ വാന്‍സിക്ക് കഴിയുമെന്നും ഉടമ പറഞ്ഞു. കൂടാതെ, വീട്ടിലെ ലൈറ്റുകള്‍ ഓണ്‍ ചെയ്യുക, വേസ്റ്റ് പുറത്തു കൊണ്ടുപോയി വയ്ക്കുക തുടങ്ങിയ കാര്യങ്ങളും നായ ചെയ്യുമെന്ന് ഉടമ കൂട്ടിച്ചേര്‍ത്തു.
വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പ്രാദേശിക ട്രാഫിക് പൊലീസ് വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. പൊതുനിരത്തില്‍ നായ വാഹനം ഓടിക്കുന്നത് നിയമപരമായി അനുവദിക്കാനാവില്ലെന്നാണ് പോലീസ് മുന്നറിയിപ്പ്.
 
                                 
                            

 
                                 
                                 
                                
 
                                     
                                     
                                     
                         
                         
                        
 
                         
                        
 
                         
                         
                        