കേരളത്തിലെ ട്രാക്കിലൂടെ ഇനി ഡബിള്‍ ഡെക്കര്‍ തീവണ്ടിയും ഓടും; ആദ്യ പരീക്ഷണ ഓട്ടം ഇന്ന്
|
പാലക്കാട്: കേരളത്തിലെ ട്രാക്കിലൂടെ ഇനി ഡബിള്‍ ഡെക്കര്‍ തീവണ്ടിയും ഓടിത്തുടങ്ങും. ഇതിന്റെ ഭാഗമായുള്ള ആദ്യ പരീക്ഷണ ഓട്ടം ഇന്ന് നടക്കും. കോയമ്പത്തൂര്‍- SKR ബംഗളൂരു ഉദയ് എക്‌സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണ ഓട്ടമാണ് ഇന്നു നടക്കുന്നത്. കോയമ്പത്തൂരില്‍ നിന്ന് പൊള്ളാച്ചി വഴിയാവും യാത്ര. രാവിലെ എട്ടിന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട വണ്ടി 10.45ന് പാലക്കാട് ടൗണിലും 11.05ന് പാലക്കാട് ജങ്ഷനിലും ട്രെയിന്‍ എത്തും. തിരികെ 11.35ന് പുറപ്പെട്ട് 2.40ന് കോയമ്പത്തൂരിലെത്തി പരീക്ഷണ ഓട്ടം അവസാനിപ്പിക്കും.
റെയില്‍വേയുടെ ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ ഡക്കര്‍ AC ചെയര്‍ കാര്‍ തീവണ്ടിയാണിത്. ട്രെയിനിന്റെ സമയക്രമത്തില്‍ തീരുമാനമായിട്ടില്ല. ദക്ഷിണ റെയില്‍വേയുടെ സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണ് പരീക്ഷണ ഓട്ടം നടത്തുന്നത്.
കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിനിന് കോയമ്പത്തൂര്‍ നോര്‍ത്ത്, തിരുപ്പൂര്‍, ഈറോഡ്, സേലം, തിരുപ്പത്തൂര്‍, കുപ്പം, കെ.ആര്‍.പുരം, ബെംഗളൂരു സിറ്റി എന്നിങ്ങനെ 9 സ്റ്റോപ്പുകളാണുള്ളത്.
ട്രയല്‍ റണ്‍ ഇങ്ങനെ:
രാവിലെ 08.00 കോയമ്പത്തൂര്‍, 08.15 പോത്തന്നൂര്‍, 08.35 കാണിത്ത് കടവ്, 09.00 പൊള്ളാച്ചി,09.45 മീനാക്ഷീപുരം, 10.00 മുതലമട, 10.15 കൊല്ലങ്കോട്, 10.30പുതുനഗരം, 10.45 പാലക്കാട് ടൗണ്‍, 11.05 പാലക്കാട് ജംഗഷന്‍. 11.55 പാലക്കാട് ജംഗഷന്‍, 11.50 പാലക്കാട് ടൗണ്‍, 12.05 പുതുനഗരം, 12.20 കൊല്ലങ്കോട്, 12.35 മുതലമട, 12.50 മീനാക്ഷീപുരം, 13.00 പൊള്ളാച്ചി, 14.00 കിണത്ത് കടവ്, 14.20പോത്തന്നൂര്‍, 14.40 കോയമ്പത്തൂര്‍.
double decker train in kerala test run today
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





