07
Oct 2026
Wed
07 Oct 2026 Wed
Dr Anvar Ameen Chelat elected as Athletic federation of India Vice President

കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന 70-ാമത് സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 445 പോയിന്റോടെ ഓവറോൾ കിരീടം നേടിയ മലപ്പുറം ജില്ലാ ടീമിന് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ (AFI) വൈസ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷൻ (KSAA) പ്രസിഡന്റ് അൻവർ അമീൻ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം ജില്ലാ ടീമിലെ മുഴുവൻ കായികതാരങ്ങളെയും പരിശീലകരെയും (കോച്ചുമാർ), ഈ നേട്ടത്തിന് പിന്നിൽ അഹോരാത്രം പ്രവർത്തിച്ച അത്‌ലറ്റിക്‌സ് അസോസിയേഷന്റെ ഭാരവാഹികളെയും അദ്ദേഹം അഭിനന്ദിച്ചു.

അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് എന്ന നിലയിലും സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയിലും, പ്രത്യേകിച്ച് ഒരു മലപ്പുറം ജില്ലക്കാരൻ എന്ന നിലയിലും ഈ മഹത്തായ വിജയത്തിൽ തനിക്ക് ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് അൻവർ അമീൻ പറഞ്ഞു.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് മുമ്പ് സംസ്ഥാനതലത്തിൽ 12-ാം സ്ഥാനത്തുനിന്ന് ആരംഭിച്ച മലപ്പുറത്തിന്റെ കുതിപ്പ് കഴിഞ്ഞ വർഷങ്ങളിൽ രണ്ടാം സ്ഥാനത്തേക്കും മൂന്നാം സ്ഥാനത്തേക്കും ഉയർന്നതിന് പിന്നാലെയാണ് ഇപ്പോൾ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഭാവിയിലെ കായികതാരങ്ങൾക്ക് ഈ ചരിത്രനേട്ടം വലിയ പ്രചോദനമാകുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ കഴിയുന്ന വലിയൊരു കായികഗണിയാണ് മലപ്പുറം. ഈ കഴിവുകൾ പൂർണമായി വികസിപ്പിച്ചെടുക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. സർക്കാരും ജില്ലാ പഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങളും വ്യവസായ മേഖലയുമെല്ലാം ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.

ഇത്തരമൊരു കൂട്ടായ്മയിലൂടെ മലപ്പുറത്തിന്റെ അത്‌ലറ്റിക്‌സ് രംഗത്തെയും ജില്ലയിലെ കായിക പാരമ്പര്യത്തെയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാനാകുമെന്നും അൻവർ അമീൻ പറഞ്ഞു.

ഫുട്ബോളിലെ ആവേശത്തിനും പെരുമയ്ക്കും പേരുകേട്ട മലപ്പുറം ഇന്ന് അത്‌ലറ്റിക്‌സിലും തങ്ങളുടെ അടങ്ങാത്ത പോരാട്ടവീര്യവും മികവും തെളിയിച്ചിരിക്കുകയാണ്. ട്രാക്കിലും ഫീൽഡിലും മലപ്പുറത്തിന്റെ കായികപ്രതിഭകൾ ഉയർത്തിയ ഈ ചരിത്ര വിജയക്കൊടി ജില്ലയുടെ കായിക മുന്നേറ്റത്തിന് ദിശാബോധം നൽകുന്നതിനൊപ്പം ഭാവിയിൽ ദേശീയ, അന്തർദേശീയ തലങ്ങളിലേക്ക് കൂടുതൽ പ്രതിഭകളെ വളർത്തിയെടുക്കുന്നതിനുള്ള ശുഭകരവും പ്രചോദനാത്മകവുമായ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ:പെട്രോൾ പമ്പ് സീൽ ചെയ്യാനെത്തിയ ഇന്ത്യൻ ഓയിൽ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക