12
Feb 2024
Mon
12 Feb 2024 Mon

അതിവേഗം മരുഭൂമിയിലൂടെ ഒരു ലക്ഷ്വറി യാത്ര; റിയാദില്‍ നിന്ന് ഖുറയ്യാത്തിലേക്ക് ആഡംബര ട്രെയിന്‍; സംഭവം പൊളിക്കും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ്: അതിവേഗം മരുഭൂമിയിലൂടെ ഒരു ലക്ഷ്വറി യാത്ര ഒരുക്കി സൗദി അറേബ്യയില്‍ ആഡംബര ട്രെയിന്‍ വരുന്നു. ഇറ്റലിയിലെ ആര്‍സനല്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് സൗദി അറേബ്യ പുതിയ ട്രെയിന്‍ ഇറക്കാന്‍ പോകുന്നത്. സൗദി അറേബ്യ റെയില്‍വെസ് സിഇഒ ഡോ. ബാഷര്‍ ബിന്‍ ഖാലിദ് അല്‍ മാലികും ആര്‍സനല്‍ ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ പൗലോ ബര്‍ലേറ്റയുമാണ് ധാരണാപത്രം ഒപ്പുവച്ചത്.

ആഡംബരത്തിന്റെ പര്യായമായിരിക്കും പുതിയ ട്രെയിന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര ട്രാവല്‍ വെബ്‌സൈറ്റുകളെല്ലാം സൗദിയില്‍ നിന്നുള്ള ഈ വാര്‍ത്ത വളരെ പ്രധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിലൂടെ സൗദി ലക്ഷ്യമിടുന്നത് ടൂറിസ്റ്റുകളെയാണ്. ഡ്രീം ഓഫ് ദി ഡസര്‍ട്ട് എന്ന പേരിലാണ് പുതിയ ട്രെയിന്‍ വരിക. മരുഭൂമിയുടെ സ്വപ്‌ന സാക്ഷാത്കാരമായിരിക്കും പുതിയ ട്രെയിന്‍ എന്ന് തീര്‍ച്ച. 2030 ആകുമ്പോഴേക്കും 15 കോടി വിദേശികളെ ആകര്‍ഷിക്കുകയാണ് സൗദിയുടെ ലക്ഷ്യം. റിയാദില്‍ നിന്ന് ഖുറയ്യത് നഗരത്തിലേക്കായിരിക്കും പുതിയ ട്രെയിന്‍ സര്‍വീസ് നടത്തുക. 1300 കിലോമീറ്റര്‍ ദൂരമുള്ള യാത്ര നവ്യാനുഭവമാക്കുകയാണ് സൗദിയുടെ പ്ലാന്‍.

40 ലക്ഷ്വറി കാബിനുകള്‍ അടങ്ങുന്ന ‘ഡെസേര്‍ട്ട് ഡ്രീം’ ട്രെയിന്‍ ഈ വര്‍ഷം അവസാനം പ്രവര്‍ത്തന സജ്ജമാകുമെങ്കിലും അടുത്ത വര്‍ഷം അവസാന പാദത്തില്‍ ഓടി തുടങ്ങും. സീറ്റ് ബുക്കിങ് ഈ വര്‍ഷം അവസാനം മുതല്‍ സ്വീകരിച്ച് തുടങ്ങും.

മരുഭൂമിയുടെ വിസ്മയ കാഴ്ചകളിലൂടെ റിയാദ്, അല്‍ഖസീം, ഹായില്‍, അല്‍ജൗഫ് വഴി 1300 കിലോമീറ്റര്‍ താണ്ടിയാണ് ഈ ട്രെയിന്‍ ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശമായ അല്‍ഖുറയ്യാത്തിലെത്തുക. സൗദിയുടെ പാരമ്പര്യവും ശൈലിയും ഉള്‍ക്കൊണ്ട രൂപകല്‍പനയില്‍ ആകും ട്രെയിന്‍ തയാറാക്കുക. പരമാവധി 82 പേര്‍ക്ക് ഒന്നോ രണ്ടോ രാത്രിയാണ് സര്‍വീസെന്ന് ആഴ്‌സനാലെ ഗ്രൂപ്പിന്റെ സിഇഒ പൗലോ ബാര്‍ലെറ്റ അറിയിച്ചു.

ഈ റൂട്ടില്‍ നേരത്തെ തന്നെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. 11 സാധാരണ കമ്പാര്‍ട്ട്‌മെന്റുകളും 12 ഡീലക്‌സ് കാബിനുകളും 18 സ്യൂട്ടുകളും ഒരു ഹോണര്‍ സ്യൂട്ടും ഒരു റെസ്‌റ്റോറന്റ് കാറുമടക്കം അവിശ്വസനീയ സൗകര്യമുള്ള മറ്റൊരു ട്രെയിന്‍ 2021 മുതല്‍ സര്‍വീസിലുണ്ട്.

Dream of the Desert: Saudi Arabia is launching its own luxury train

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക