25
Nov 2024
Wed
25 Nov 2024 Wed
Scorpio hits truck

ആഗ്ര-ലഖ്‌നോ എക്‌സ്പ്രസ് വേയില്‍ സ്‌കോര്‍പിയോ വാന്‍ ട്രക്കിലിടിച്ച് അഞ്ച് ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. സൈഫായിയിലെ ഉത്തര്‍ പ്രദേശ് മെഡിക്കല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയ്‌നികളായ ഡോക്ടര്‍മാരാണ് അപകടത്തില്‍പ്പെട്ടത്. ലഖ്‌നോയില്‍ നടന്ന ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുലര്‍ച്ചെ 3.30ഓടെയായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കോര്‍പിയോ നിയന്ത്രണം വിട്ട് ഡിവൈഡര്‍ മറികടന്ന് എതിരേ വന്ന ട്രക്കുമായി ഇടിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിനിടയാക്കിയത്.

അപകടത്തില്‍പ്പെട്ടവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചുപേര്‍ മരിച്ചു. ഒരാള്‍ക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികില്‍സയിലാണ്. ഡോ. അനിരുദ്ധ വര്‍മ, ഡോ. സന്തോഷ് കുമാര്‍ മൗര്യ, ഡോ. ജൈവീര്‍ സിങ്, ഡോ. അരുണ്‍ കുമാര്‍, ഡോ. നര്‍ദേവ് എന്നിവരാണ് മരിച്ചത്.