28
Mar 2024
Thu
28 Mar 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: മഹാരാഷ്ട്രയില്‍ പത്തുമിനിറ്റ് ഇടവേളയില്‍ രണ്ടു ഭൂചലനം. ഹിങ്കോളി നഗരത്തില്‍ ഇന്ന് പുലര്‍ച്ചയാണ് ചലനം അനുഭവപ്പെട്ടത്.

രാവിലെ ആറുമണിയോടെ പത്തുമിനിറ്റ് ഇടവേളയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആദ്യ ഭൂചലനത്തിന് 4.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. 3.6 തീവ്രതയുള്ളതായിരുന്നു രണ്ടാമത്തെ ഭൂചലനമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

ഹിങ്കോളി നഗരത്തില്‍ ഭൂമിക്കടിയില്‍ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആള്‍നാശമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു.