12
Oct 2023
Tue
12 Oct 2023 Tue

അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയില്‍ എട്ട് വര്‍ഷം മുമ്പ് പ്രവര്‍ത്തനം നിലച്ച ഇസിജി മെഷീന്‍ നാളെ പ്രവര്‍ത്തനക്ഷമമാകുമെന്ന് ആശുപത്രി സൂപ്രണ്ട് ഉറപ്പു നല്‍കി. പേപ്പര്‍ ലഭ്യത കുറവും ടെക്‌നീഷ്യന്‍മാരെ നിയമിക്കാതെയും പ്രവര്‍ത്തനം നിറുത്തിയ അരിക്കോട് താലൂക്ക് ആശുപത്രിയിലെ ഇസിജി മെഷിന്‍ ഉപയോഗിക്കാന്‍ എച്ച് എം സി തീരുമാനിച്ചത് തങ്ങള്‍ മന്ത്രിമാര്‍ക്കടക്കം പരാതികള്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണെന്ന് സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറം ഭാരവാഹികള്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാമൂഹ്യ പ്രവര്‍ത്തകന്‍ കുനിയില്‍ കെ ടി അബ്ദുസമദ് മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച പരാതിയെ തുടര്‍ന്ന് അരീക്കോട് താലൂക്കാശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കുന്നതിനും സര്‍ക്കാരിന്റെ പരിഗണനയിലുള്ള പദ്ധതികളില്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു
ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് കമ്മീഷന്‍ ആക്ടിങ് അധ്യക്ഷനും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് നിര്‍ദേശം നല്‍കിയത് .

അരീക്കോട് താലൂക്ക് ആശുപത്രിയില്‍ രാത്രികളില്‍ പരിശോധന നടത്തുന്നതിന് ഡോക്ടറെ നിയമിക്കണമെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെഉത്തരവ് .പോരായ്മകള്‍ നിലവിലുള്ള സൗകര്യങ്ങളില്‍ നിന്നുകൊണ്ട് പരിഹരിക്കുന്നതിന് ആവശ്യ മായ നിര്‍ദേശങ്ങള്‍ ആശുപത്രി സൂപ്രണ്ടിന് നല്‍കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. പുതിയ കെട്ടിടം നിര്‍മിക്കുന്നതോടെ പരാതി പരിഹരിക്കാന്‍ കഴിയുമെന്നും മനുഷ്യാവകാശ കമ്മീഷന് ആരോഗ്യ വകുപ്പ് നല്‍കിയ വിശദീകരണ റിപോര്‍ട്ടിലുണ്ട്. നിലവില്‍ അരനൂറ്റാണ്ട് പിന്നിട്ട ജീര്‍ണിച്ചതും അപകടാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സേവ് അരീക്കോട് താലൂക്ക് ആശുപത്രി ഫോറം സമിതി ഭാരവാഹികള്‍ പൊതുമരാമത്ത് വകുപ്പിന് പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക