11
Apr 2024
Mon
11 Apr 2024 Mon
Ramadan fasting will be begin in Kerala from tomorrow

ദോഹ: ഇന്ന് ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ബന്ധപ്പെട്ട സമിതികള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. തിങ്കളാഴ്ച്ച വൈകീട്ട് മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രിം കോര്‍ട്ട്, ഖത്തര്‍ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ മാസപ്പിറവി സമിതി, യുഎഇ മാസപ്പിറവി കമ്മിറ്റി എന്നിവ ആഹ്വാനം ചെയ്തു. ( eid-al-fitr-2024-saudi-arabia-calls-on-muslims-to-spot-for-crescent-moon-on-monday )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, അറബ് മേഖലയില്‍ ഇന്ന് മാസപ്പിറവി കാണാന്‍ സാധ്യതയില്ലെന്നാണ് ജ്യോതിശ്ശാസ്ത്ര നിരീക്ഷകര്‍ പറയുന്നത്.
ശാസ്ത്രീയ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം റമദാന്‍ 30 പൂര്‍ത്തിയാക്കി ഈദുല്‍ ഫിത്വര്‍ ഏപ്രില്‍ 10ന് ബുധനാഴ്ച്ച ആയിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസും കുവൈത്തി അല്‍ ഉജൈരി സയന്റിഫിക് സെന്ററും നേരത്തേ അറിയിച്ചിരുന്നു. ശവ്വാല്‍ മാസപ്പിറവി തിങ്കളാഴ്ച്ച രാത്രി ഖത്തര്‍ പ്രാദേശിക സമയം 9.22ന് ആയിരിക്കും. ഈ ദിവസം അറബ് നാടുകളില്‍ നിലാവ് കാണാന്‍ സാധ്യതയില്ലെന്നാണ് ജ്യോതിശ്ശാസ്ത്ര വിഭാഗം പറയുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക