30
Mar 2025
Sat
30 Mar 2025 Sat
Rabi' al-Awwal is on Monday in Kerala

റമദാന്‍ അവസാന നാളുകളില്‍ പ്രവേശിച്ചിരിക്കേ ലോകത്തിലെ മുസ്ലിം രാജ്യങ്ങള്‍ മുഴുവന്‍ ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. (Eid Al Fitr 2025: Shawwal crescent moon sighting, Saudi, UAE, Australia ) അറബ് ലോകത്ത് ശനിയാഴ്ച്ച മാസപ്പിറവി ദര്‍ശിക്കാന്‍ സാധ്യതയില്ലെന്നാണ് ഇന്റര്‍നാഷനല്‍ അസ്‌ട്രോണമി സെന്റര്‍ വ്യക്തമാക്കിയിട്ടുള്ളത്. സൂര്യാസ്തമനത്തിന് മുമ്പ് തന്നെ ചന്ദ്രന്‍ അസ്തമിക്കുന്നതിനാലാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതു പ്രകാരമാണെങ്കില്‍ ഞായറാഴ്ച്ച റമദാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ച്ചയായിരിക്കും ഈദുല്‍ ഫിത്വര്‍. സൂര്യാസ്തമയത്തിന് മുമ്പ് തന്നെ സൂര്യ-ചന്ദ്ര സംയോജനം നടക്കുന്ന രാജ്യങ്ങളില്‍ മാര്‍ച്ച് 30ന് ഞായറാഴ്ച്ചയായിരിക്കും പെരുന്നള്‍.

ശവ്വാല്‍ പിറ കാണാന്‍ എഐ ഡ്രോണുകള്‍ സജ്ജീകരിച്ച് യുഎഇ
യുഎഇയിലെ ചന്ദ്രപ്പിറവി ദര്‍ശന കമ്മിറ്റി ഇന്ന് വൈകീട്ട് അബൂദബയിലെ അല്‍ ഹുസ്ന്‍ സൈറ്റില്‍ യോഗം ചേരും. ശെയ്ഖ് അബ്ദുല്ല ബിന്‍ ബയ്യാദ്, ഡോ. ഉമര്‍ ഹബ്തൂര്‍ അല്‍ ദാരി എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ ശരീഅ, ജ്യോതിശാസ്ത്രം, നിയമം തുടങ്ങിയ മേഖലകളിലെ വിദഗ്ധര്‍ സംബന്ധിക്കും.

അല്‍ ഖാത്തിം, ജബല്‍ ഹഫീത്ത്, ദുബൈ, ഷാര്‍ജ, റാസല്‍ ഖൈമ എന്നിവിടങ്ങളിലാണ് മാസപ്പിറവി ദര്‍ശനത്തിന് അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. റമദാന്‍ 29ന്റെ സൂര്യാസ്തമനത്തിന് ശേഷം മാസപ്പിറവി നോക്കണമെന്ന് പരമ്പരാഗത മാസപ്പിറവി ദര്‍ശകരോടും യുഎഇ ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: മാസപ്പിറവി: സൗദി അറേബ്യ കാണാത്ത നിലാവ് കണ്ടെന്ന് പറയുന്നുണ്ടോ?

ഇത് രണ്ടാം വര്‍ഷമാണ് യുഎഇ മാസപ്പിറവി ദര്‍ശനത്തിന് അതീവ കൃത്യതയുള്ള ലെന്‍സുകളോട് കൂടിയ ഡ്രോണുകള്‍ ഉപയോഗിക്കുന്നത്. അല്‍ ഖാത്തിം ഒബ്‌സര്‍വേറ്ററിയിലാണ് ഡ്രോണുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഡ്രോണുകള്‍ എടുക്കുന്ന ചിത്രങ്ങള്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിശകലനം ചെയ്യും.

മാസപ്പിറവി ദര്‍ശനം മാധ്യമങ്ങള്‍ക്ക് തല്‍സമ സംപ്രേക്ഷണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മലേഷ്യയില്‍ ഈദ് തിങ്കളാഴ്ച്ച


അതേസമയം, മാര്‍ച്ച് 31 തിങ്കളാഴ്ച്ചയായിരിക്കും ഈദുല്‍ ഫിത്വറെന്ന് മേലേഷ്യ, ആസ്‌ത്രേലിയ, ബ്രൂണേ എന്നീ രാജ്യങ്ങള്‍ അറിയിച്ചു. മേലഷ്യയിലും ബ്രൂണെയിലും ഇന്ന് റമദാന്‍ 28 ആണ്. ഞായറാഴ്ച്ച മാസപ്പിറവി ദര്‍ശനം ഉറപ്പായതിനാലാണ് തിങ്കളാഴ്ച്ച പെരുന്നാളായി പ്രഖ്യാപിച്ചത്. ആസ്‌ത്രേലിയയില്‍ ജ്യോതിശാസ്ത്ര വിവരങ്ങളുടെയും മാസപ്പിറവി ദര്‍ശനത്തിന്റെയും സാധ്യതകള്‍ കണക്കിലെടുത്ത് തിങ്കളാഴ്ച്ചയായിരിക്കും പെരുന്നാള്‍.