23
Apr 2025
Tue
23 Apr 2025 Tue
vijaya kumar and meera

കോട്ടയം തിരുവാതുക്കലില്‍ വൃദ്ധ ദമ്പതികള്‍ മരിച്ച നിലയില്‍. രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം. (Elderly couple found murdered at home in Kottayam)  കോട്ടയത്തെ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിന്റെ ഉടമ വിജയ കുമാര്‍(62), ഭാര്യ മീര എന്നിവരാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നിരവധി മുറികളുള്ള വലിയ വീട്ടില്‍ രണ്ടുപേരും തനിച്ചാണ് താമസിച്ചിരുന്നത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ വീട്ടില്‍ രണ്ടിടത്തായിരുന്നു.

മുഖത്ത് ഉള്‍പ്പെടെ ആയുധം ഉപയോഗിച്ചുള്ള മുറിവുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. മുഖം അമ്മിക്കല്ല്‌ ഉപയോഗിച്ച് ഇടിച്ചു തകര്‍ത്തതായാണ് കരുതുന്നത്. സമീപത്ത് രക്തം പുരണ്ട നിലയില്‍ അമ്മിക്കല്ല് കണ്ടെത്തി. വീടിന് പുറത്ത് നിന്ന് കോടാലിയും കണ്ടെത്തി.
ദമ്പതികളുടെ രണ്ടുമക്കളില്‍ മകന്‍ നേരത്തേ മരിച്ചിരുന്നു. മകള്‍ അമേരിക്കയിലാണ്.

വീട്ടിലെ ജോലി ചെയ്തിരുന്ന ബംഗാള്‍ സ്വദേശിയെ എന്തോ ചില തര്‍ക്കങ്ങളുടെ പേരില്‍ നേരത്തേ പറഞ്ഞുവിട്ടിരുന്നതായി അയല്‍വാസി പറഞ്ഞു. വെസ്റ്റ് പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സാഹചര്യത്തെളിവുകള്‍ പരിശോധിക്കുമ്പോള്‍ മുന്‍വൈരാഗ്യത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ കൊലപാതകമായാണ് പോലീസ് കരുതുന്നത്.