21
Mar 2025
Fri
21 Mar 2025 Fri
elderly man beaten in train while reading quran

ട്രെയിനിലിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്ത വൃദ്ധനെ പാകിസ്താനിയെന്ന് വിളിച്ചു മര്‍ദ്ദിച്ചു. രാജസ്ഥാനിലെ ഗംഗാപൂര്‍ സിറ്റിയിലെ മദ്‌റസയുടെ ഡയറക്ടറായ വയോധികന്‍ മദ്‌റസയ്ക്ക് വേണ്ടി സംഭാവനകള്‍ സ്വീകരിക്കാന്‍ അങ്കലേശ്വറിലേക്കു പോവുമ്പോഴായിരുന്നു ആക്രമിക്കപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വയോധികന്‍ ട്രെയിനില്‍ കയറിയപ്പോള്‍ ഒപ്പം കയറിയ ഏതാനും പേര്‍ അദ്ദേഹത്തിനു നേരെ ആദ്യം അസഭ്യവര്‍ഷം നടത്തി. ഈ സമയം ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ വയോധികനെ പാകിസ്താനിയെന്നു വിളിച്ചു.

ബഹളം കേട്ടെത്തിയ ടിടി വയോധികനോട് വാതിലിനടുത്തേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. ഇവിടെയെത്തിയപ്പോള്‍ വയോധികനെ രണ്ടുപുരുഷന്‍മാരും ഒരു സ്ത്രീയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.വയോധികന്റെ മുഖത്ത് നിരവധി തവണയാണ് അക്രമികള്   തല്ലിയത്. സ്ത്രീയെ അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക