31
Aug 2024
Thu
31 Aug 2024 Thu
Emergency - Indira Gandhi

ബോളിവുഡ് താരം കങ്കണാ റാവത്ത് ഇന്ദിരാ ഗാന്ധിയുടെ വേഷത്തില്‍ അഭിനയിക്കുന്ന ‘എമര്‍ജന്‍സി'(അടിയന്തരവാസ്ഥ)യുടെ ട്രെയിലര്‍ പുറത്തിറങ്ങി. (Emergency; Kangana shines in the role of Indira Gandhi) മിലിന്ദ് സോമന്‍, ശ്രേയസ് തല്‍പാഡെ, സതീശ് കൗഷിക്, അനുപം ഖേര്‍, മഹിമ ചൗധരി, വിശാക് നായര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ!!! ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ശക്തയായ വനിത, അതിന്റെ ചരിത്രത്തില്‍ അവര്‍ എഴുതി ചേര്‍ത്ത ഏറ്റവും കറുത്ത അധ്യായം! അത്യാശയും ദുര്‍ഭരണവും കൂട്ടിമുട്ടുന്നത് കാണുക, #Emergency”- എന്നാണ് ട്രെയിലര്‍ പങ്കുവച്ചു കൊണ്ട് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

നിരവധി പ്രമുഖര്‍ സിനിമയുടെ ട്രെയിലറിനെ പുകഴ്ത്തി രംഗത്തെത്തി. ”രോമാഞ്ചം!!. അവിശ്വസനീയമായ ട്രെയിലര്‍. ഈ ചരിത്ര സിനിമ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു, കങ്കണ റാവത്ത് ഗംഭീരമാക്കിയിരിക്കുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, #Emergency” എന്നാണ് നടന്‍ നീല്‍ നിതിന്‍ മുകേഷ് പ്രതികരിച്ചത്.

കങ്കണ റാവത്ത് സംവിധാനം ചെയ്യുന്ന എമര്‍ജന്‍സി(Emergency) സപ്തംബര്‍ 6ന് ലോകവ്യാപകമായി റിലീസ് ചെയ്യും. സീ സ്റ്റുഡിയോസ്, മണികര്‍ണിക ഫിലിംസ് എന്നിവ സംയുക്തമായാണ് നിര്‍മാണം.

ഈയാഴ്ച്ച ആദ്യത്തില്‍ സിനിയിലെ പ്രധാന കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റര്‍ കങ്കണ റാണാവത്ത് പുറത്തിറക്കിയിരുന്നു. ”ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറ്റവും ഇരുണ്ട അധ്യായത്തിന് സാക്ഷിയാവുക, രാജ്യത്തെ ഏറെക്കുറെ ചാരമാക്കിയ അധികാരാസക്തിക്ക് സാക്ഷിയാവുക, #Emergency”- എന്ന തലക്കെട്ടോട് കൂടിയാണ് പോസ്റ്റര്‍ പങ്കുവച്ചത്.

1975ല്‍ അടിയന്തരവാസ്ഥക്കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ കഥ തയ്യാറാക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ഇന്ദിരാ ഗാന്ധി(Indira Gandhi)യുടെ ഭരണകാലത്ത് നടന്ന സംഭവവികാസങ്ങളാണ് എമര്‍ജന്‍സി(Emergency)യുടെ അടിസ്ഥാന പ്രമേയം.

ഭരണഘടന പൊളിച്ചെഴുതാനുള്ള ബിജെപിയുടെ ശ്രമത്തെ തുറന്നു കാട്ടിയ കോണ്‍ഗ്രസിനെ ബിജെപി പ്രതിരോധിക്കുന്നത് ഇന്ദിരാ ഗാന്ധിയുടെ കാലത്ത് നടന്ന അടിയന്തരാവസ്ഥ ചൂണ്ടിക്കാട്ടിയാണ്. അടിയന്തരാവസ്ഥ കാലത്തെ മനുഷ്യാവകാശ ലംഘനങ്ങളെയും ഭരണഘടനാ വിരുദ്ധ നടപടികളെയും വീണ്ടും ചര്‍ച്ചയാക്കാന്‍ ബിജെപിശ്രമിക്കുന്നതിനിടയിലാണ് ബിജെപി എംപി കൂടിയായ കങ്കണ അടിയന്തരാവസ്ഥ സിനിമയാക്കുന്നതെന്നത് ശ്രദ്ധേയമാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക