ഇന്ത്യന്‍ യുദ്ധക്കപ്പലുകളെക്കുറിച്ചും അന്തര്‍വാഹിനികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിനല്‍കിയ എന്‍ജിനീയര്‍ പിടിയില്‍. താനെയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന 27കാരന്‍ രവീന്ദ്ര വര്‍മയാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ(എടിഎസ്) പിടിയിലായത്. ഫേസ്ബുക്കില്‍ സ്ത്രീയുടെ ഐഡിയിലൂടെ രവീന്ദ്രവര്‍മയുമായി ബന്ധം സ്ഥാപിച്ചാണ് പാക് ഏജന്റ് രഹസ്യങ്ങള്‍ ചോര്‍ത്തിയത്.ഇയാള്‍ നിരവധി തവണ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും ഇതിനു പ്രതിഫലമായി വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ പണം കൈപ്പറ്റിയതായും എടിഎസ് കണ്ടെത്തി.
|
പ്രതിരോധ സാങ്കേതികവിദ്യാ സ്ഥാപനത്തില്‍ ജൂനിയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന യുവാവിന് ദക്ഷിണ മുംബൈയിലെ നാവിക കപ്പല്‍ നിര്‍മാണ ശാലയിലും പ്രവേശനമുണ്ടായിരുന്നു. യുദ്ധകപ്പലുകളിലും അന്തര്‍വാഹിനികളിലും യുവാവ് കയറുകയും ചെയ്തിരുന്നു.
കപ്പല്‍നിര്‍മാണശാലയില്‍ മൊബൈല്‍ ഫോണ്‍ അനുവദനീയമല്ലാതിരുന്നതിനാല്‍ സന്ദര്‍ശനശേഷം ഇതുസംബന്ധിച്ച വിവരങ്ങള്‍ വരച്ചാണ് രവീന്ദ്ര വര്‍മ വരച്ചാണ് കൈമാറിയിരുന്നതെന്ന് എടിഎസ് കണ്ടെത്തി.
2024 നവംബറിലാണ് രവീന്ദ്ര വര്‍മ പാക് ഏജന്റുമായി ഫേസ്ബുക്കില്‍ പരിചയത്തിലായത്. പായല്‍ സര്‍മ, ഇസ്പ്രീത് എന്നി പേരുകളിലുള്ളവരുടെ ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കുകയും ഇവരുമായി ചാറ്റ് ചെയ്യുകയുമായിരുന്നു ഇയാള്‍ ചെയ്തുവന്നത്.
ALSO READ: പാകിസ്താന് സുരക്ഷാവിവരങ്ങള്‍ ചോര്‍ത്തിനല്‍കിവന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





