റാഗിങ്ങിന്റെ ഭാഗമായി സീനിയേഴ്‌സ് ബാറിലെത്തിച്ചു ബലംപ്രയോഗിച്ചു മദ്യം കുടിപ്പിക്കുകയും 10000 രൂപ ബില്ല് കെട്ടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് എന്‍ജിനീയറിങ് വിദ്യാര്‍ഥി ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. 22കാരനായ ജാദവ് സായി തേജയാണ് ജീവനൊടുക്കിയത്. ഹൈദരാബാദിലെ സിദ്ധാര്‍ഥ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്നു ജാദവ് സായി തേജ.
|
വിദ്യാര്‍ഥിയെ ബാറിലേക്കു കൂട്ടിക്കൊണ്ടുപോയ ശേഷമാണ് നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചത്. സീനിയേഴ്‌സ് മദ്യപ്പിച്ചതിന്റെ ബില്ലായ 10000 രൂപ ജാദവിനെക്കൊണ്ട് കൊടുപ്പിക്കുകയും ചെയ്തു. മര്‍ദ്ദനമടക്കമുള്ള റാഗിങ്ങിനിരയായ വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിക്കുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.
കോളജിലേക്ക് പോകുന്ന വഴി അഞ്ചോളം പേര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടുവെന്നും ആത്മഹത്യക്കു മുമ്പ് റെക്കോഡ് ചെയ്ത വീഡിയോയില്‍ വിദ്യാര്‍ഥി പറയുന്നുണ്ട്. അവര്‍ തന്നെ മര്‍ദ്ദിക്കുകയും ചെയ്തു. താനെന്താണ് ചെയ്യുകയും മരിക്കാന്‍ പോവുകയെന്നും വിദ്യാര്‍ഥി പരിതപിക്കുന്നു.
ALSO READ: സൗദിയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു; സ്വദേശി പൗരന്‍ അറസ്റ്റില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





