21
Sep 2025
Sun
21 Sep 2025 Sun
Kerala man killed in Saudi Arabia

മലയാളി യുവാവ് സൗദിയിലെ ദമ്മാമില്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ സ്വദേശി പൗരന്‍ അറസ്റ്റില്‍. തിരുവനന്തപുരം ആറാല്ലുമ്മൂട് സ്വദേശി അതിയന്നൂര്‍ ലോട്ടസ് വില്ലയില്‍ അഖില്‍ അശോക് കുമാര്‍ (28) ആണ് മരിച്ചത്. ദമ്മാം ബാദിയയില്‍ വെള്ളിയാഴ്ചയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്വദേശി പൗരനുമായുള്ള വാക്കുതര്‍ക്കത്തെത്തുടര്‍ന്നുണ്ടായ ഉന്തും തള്ളുമുണ്ടാവുകയും അഖില്‍ സ്റ്റെയര്‍കെയ്സ് പടികളില്‍നിന്ന് വീഴുകയുമായിരുന്നു. ഇതിനുപിന്നാലെ സ്വദേശി പൗരന്‍ ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. സംഘര്‍ഷത്തിന് ദൃക്‌സാക്ഷിയായ സുദാനി പൗരനാണ് വിവരം പോലീസിനെ അറിയിച്ചത്.

ഏഴ് വര്‍ഷമായി ഖത്തീഫില്‍ എസി ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന അഖില്‍ രണ്ടുവര്‍ഷം മുമ്പാണ് വിവാഹിതനായത്. സന്ദര്‍ശകവിസയില്‍ സൗദിയിലെത്തിയ അഖിലിന്റെ ഭാര്യയും അച്ഛനും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് തിരികെ പോയത്.

അതേസമയം അഖില്‍ ബാദിയയില്‍ എന്തിന് പോയെന്നതിനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കും വ്യക്തമായ ധാരണയില്ല. റിയാദിലുള്ള അഖിലിന്റെ സഹോദരന്‍ ആദര്‍ശും ബന്ധുക്കളും വിവരമറിഞ്ഞ് ദമ്മാമിലെത്തിയിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും.

ALSO READ: എസി കോച്ചിലെ യാത്രയ്ക്കിടെ കിടക്കവിരികള്‍ അടിച്ചുമാറ്റിയ കുടുംബത്തെ കൈയോടെ പിടികൂടി