11
Feb 2024
Sun
11 Feb 2024 Sun

അരീക്കോട് : ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലും മൈത്ര ജനകീയ കമ്മിറ്റിയും സംയുക്തമായി ചാലിയാർ മൈത്രക്കടവിൽ സംഘടിപ്പിച്ച ഏറനാട് ജലോത്സവത്തിൽ പി.വൈ.സി.സി വാവൂർ എ ടീം ജേതാക്കളായി. മൈത്രി വെട്ടുപാറ രണ്ടാം സ്ഥാനവും എആർകെ കുനിയിൽ മൂന്നാം സ്ഥാനവും നേടി. രാവിലെ എട്ട് മണി മുതൽ ആരംഭിച്ച ജലോത്സവം വൈകീട്ട് അഞ്ച് മണിക്കാണ് അവസാനിച്ചത്. 18 വർഷങ്ങളുടെ ഇടവേളക്ക് ശേഷം നടന്ന പരിപാടിയിൽ 18 ടീമുകൾ പങ്കെടുത്തു . എം.എൽ.എമാർ ആയ പി.വി അൻവർ, എ.പി അനിൽകുമാർ, സിനി ആര്ടിസ്ട് കെ.ആർ. അഞ്ജന, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി. ജിഷ വാസുദേവൻ, ബ്ലോക്ക് മെമ്പർ ജമീല അയ്യൂബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷിജോ ആന്റണി, കെ.ടി. അലീമ, കെ.ടി. മുഹമ്മദ്‌ കുട്ടി, കെ.കെ. ഹസ്നത്ത്, മുഹമ്മദ്‌ ബഷീർ, കെ. രായീൻകുട്ടി, ടി. അനുരൂപ്, എം. സത്യൻ, അനൂപ് മൈത്ര, പി.ടി.വി യാക്കൂബ്, വി.കെ. ഹാരിസ്, കെ. അബ്ദു റഹൂഫ്, കെ. നദീർ , കെ. അബ്ദുൽ ഗഫൂർ, ഒ. നിയാസ്, സംസാരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക