07
Sep 2024
Wed
07 Sep 2024 Wed

പി വി അന്‍വര്‍ എംഎല്‍എ എല്ലാ ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. എഡിജിപി അടക്കമുള്ളവര്‍ക്കെതിരേ പി വി അന്‍വര്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളടക്കം ചര്‍ച്ച ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അജിത് കുമാര്‍ എന്തിനു ആര്‍എസ്എസ് നേതാക്കളെ കണ്ടുവെന്നത് പരിശോധിക്കേണ്ടതാണ്. പരാതികള്‍ എല്ലാം സമഗ്രമായ പരിശോധനകള്‍ക്ക് വിധേയമാക്കി തീരുമാനിക്കേണ്ടതാണ്, ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തുന്നുണ്ടെന്നും പരിശോധനയില്‍ തെറ്റ് കണ്ടെത്തി കഴിഞ്ഞാല്‍ നടപടി ഉണ്ടാകുമെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.

ഇ പി ജയരാജനെ മാറ്റിയത് ജാവേദ്ക്കറെ കണ്ട വിഷയത്തില്‍ അല്ലെന്നും സംഘടനാപരമായ തീരുമാനമാണെന്നും ആ പ്രശ്‌നത്തെ വേറെ രീതിയില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു. സ്പീക്കര്‍ സ്വതന്ത്ര പദവിയാണ്. എന്തു പറയണം, എന്ത് പറയേണ്ട എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. ഫോണ്‍ ചോര്‍ത്തല്‍ ആര് ചെയ്താലും തെറ്റാണ്. അന്‍വര്‍ ഉന്നയിച്ച എല്ലാ പ്രശ്‌നവും അന്വേഷിക്കും. അന്‍വര്‍ നേരെത്തെ നല്‍കിയ പരാതിയില്‍ ശശി ഇല്ല. അങ്ങനെ ഒരു പരാതിയുണ്ടെങ്കില്‍ അന്‍വര്‍ എഴുതി നല്‍കട്ടെ. അന്‍വറിന് ന്യായമായ പരാതി ഉണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതല്ലേ എന്നും രാമകൃഷ്ണന്‍ ചോദിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക