02
May 2024
Tue
02 May 2024 Tue
maharashtra EVM set on fire

സോലാപൂര്‍: മഹാരാഷ്ട്രയിലെ മധാ ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട ബാഗല്‍വാഡിയില്‍ വോട്ട് ചെയ്യാനെത്തിയ ആള്‍ മൂന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ പെട്രോളൊഴിച്ച് തീയിട്ടു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഒരാള്‍ കുപ്പിയില്‍ പെട്രോളുമായി പോളിങ് സ്‌റ്റേഷനകത്തേക്ക് ഇരച്ചു കയറിയത്. മറ്റ് വോട്ടര്‍മാരും ഉദ്യോഗസ്ഥരും അമ്പരന്ന് നില്‍ക്കേ ഇയാള്‍ വോട്ടിങ് യന്ത്രങ്ങളിലേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ( EVMs Set on Fire in Sangola )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തീ കൊളുത്തുന്നതിനിടെ ഇയാള്‍ ജയ് മറാത്ത, ഏക് മറാത്ത, ലാഖ് മറാത്ത എന്ന് മുദ്രാവാക്യം വിളിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് പുറത്തേക്കോടിയ അക്രമിയെ ബൂത്തിന് പുറത്ത് സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പിടികൂടി.

ഉദ്യോഗസ്ഥര്‍ പെട്ടെന്ന് തന്നെ വെള്ളം കൊണ്ട് വന്ന് തീ കെടുത്തിയെങ്കിലും ചുരുങ്ങിയത് 3 വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗ ശൂന്യമായി. തുടര്‍ന്ന് പുതിയ യന്ത്രങ്ങള്‍ കൊണ്ടു വന്നാണ് വോട്ടിങ് പുനരാരംഭിച്ചത്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അക്രമിയുടെ ലക്ഷ്യം എന്താണെന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക