16
Apr 2023
Mon
16 Apr 2023 Mon

മംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. ഇന്ന് രാവിലെ 9 മണിക്ക് ബെംഗളൂരുവിലെ കെപിസിസി ഓഫീസില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഷെട്ടാറുടെ പാര്‍ട്ടി പ്രവേശം അറിയിച്ചത്. ഷെട്ടാര്‍ ഹൂബ്ലി- ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ഷെട്ടാര്‍ ആയിരുന്നു പ്രതിപക്ഷ നേതാവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്നു പതിറ്റാണ്ടുകാലം വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടും മങ്ങലേല്‍ക്കാത്ത പ്രതിച്ഛായയുള്ള അദ്ദേഹത്തിന്റെ കൊഴിഞ്ഞുപോക്ക് അധികാരത്തില്‍ തുടരാനാഗ്രഹിക്കുന്ന ബി.ജെ.പി.ക്ക് കനത്ത പ്രഹരമാണ്. ലിംഗായത്ത് സമുദായത്തില്‍ വന്‍ സ്വാധീനമുള്ള വ്യക്തികൂടിയാണ് ഷെട്ടാര്‍. ഞായറാഴ്ച രാവിലെയായിരുന്നു സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്ഡെ കാഗേരിക്ക് എം.എല്‍.എ സ്ഥാനം രാജിവെച്ചുള്ള കത്ത് അദ്ദേഹം കൈമാറിയത്.

രാജിയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കര്‍ണാടക തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ധര്‍മേന്ദ്ര പ്രധാന്‍, കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി എന്നിവര്‍ ശനിയാഴ്ച രാത്രി അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ നിരാശനാണെന്നും എന്തുകൊണ്ടാണ് ടിക്കറ്റില്ലാത്തതെന്ന് അവര്‍ പറയുന്നില്ലെന്നും ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക