30
May 2026
Fri
30 May 2026 Fri
pj alexander

മുന്‍ ഡിജിപി പി.ജെ.അലക്‌സാണ്ടര്‍ (89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ആയിരുന്നു അന്ത്യം. 1960 ബാച്ചിലെ ഉദ്യോഗസ്ഥനായിരുന്നു. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ വിവിധ ജില്ലകളില്‍ പൊലീസ് മേധാവിയായിരുന്നു. വിദേശത്തുള്ള മകള്‍ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാരചടങ്ങുകള്‍ നടക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കെ കരുണാകരന്റെ കാലത്ത് സംസ്ഥാനത്തെ പല ജില്ലകളിലും പൊലീസ് മേധാവിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. വിരമിച്ച ശേഷം പൊലീസ് പരിഷ്‌കരണങ്ങളെ സംബന്ധിച്ച് എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക