സൗദിയിലെ ജിദ്ദയില്‍ നീന്തല്‍ക്കുളത്തില്‍ കുളിക്കുന്നതിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി വ്യവസായി നാട്ടില്‍ മരിച്ചു. ഷറഫിയയെല ഫ്ളോറ, മെന്‍സ് ക്ലബ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമയും സാമൂഹിക പ്രവര്‍ത്തകനുമായ മലപ്പുറം മക്കരപ്പറമ്പ് കടുങ്ങപുരം വില്ലേജ് പടി മഹല്ലില്‍ ഹുസൈന്‍ പള്ളിപ്പറമ്പന്‍- റാബിയ ദമ്പതികളുടെ മകന്‍ മന്‍സൂര്‍(42)ആണ് മരിച്ചത്.
|
ജൂണ്‍ 30ന് ജിദ്ദയിലുണ്ടായ അപകടത്തെത്തുടര്‍ന്ന് അബുഹുര്‍ കിങ് അബ്ദുല്ല കോംപ്ലക്സ് ആശുപത്രിയില്‍ ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലെ ബാലാജി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്ന് നാലുദിവസം മുമ്പാണ് പെരിന്തല്‍മണ്ണയിലെ ഇഎംഎസ് ആശുപത്രിയിലേക്ക് മന്‍സൂറിനെ കൊണ്ടുവന്നത്. ഇവിടെ ചികില്‍സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
ജിദ്ദ നവോദയയുടെ സജീവ പ്രവര്‍ത്തകനായിരുന്ന മന്‍സൂര്‍ ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യമായിരുന്നു. ഭാര്യ മുസൈന. മക്കള്‍: ഷിസ ഫാത്തിമ, അഷസ് മുഹമ്മദ്, ഹാസിം മുഹമ്മദ്, ഐസിന്‍ മുഹമ്മദ്. സഹോദരങ്ങള്‍: അബ്ദുന്നാസിര്‍, ബുഷ്റ, നിഷാബി.


